ജമ്മു : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റിന് നേരെ ബുധനാഴ്ച ഭീകരർ രണ്ട് ഗ്രനേഡുകൾ എറിഞ്ഞതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ ആളപായമില്ല.
ഗ്രനേഡുകളിൽ ഒന്ന് മാത്രമാണ് പൊട്ടിത്തെറിച്ചത്. സുരൻകോട്ട് മേഖലയിലെ സൈനിക ക്യാമ്പിന് പിന്നിലെ സൈനിക പോസ്റ്റിന് നേരെയാണ് ഭീകരർ രണ്ട് ഗ്രനേഡുകൾ എറിഞ്ഞത്. അവയിലൊന്ന് പൊട്ടിത്തെറിച്ചപ്പോൾ മറ്റൊന്ന് പൊട്ടിത്തെറിച്ചില്ല. തുടർന്ന് വിദഗ്ധർ അത് നിർവീര്യമാക്കിയെന്ന് അവർ പറഞ്ഞു.
പൊട്ടിത്തെറിച്ച ഗ്രനേഡിന്റെ സേഫ്റ്റി പിൻ സൈനിക ക്യാമ്പിന്റെ ചുറ്റുമതിലിനു സമീപം കണ്ടെത്തിയതായും അവർ കൂട്ടിച്ചേർത്തു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഭീകരരെ കണ്ടെത്താൻ സൈന്യവും പോലീസും പ്രദേശത്ത് വൻ തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: