ചങ്ങനാശ്ശേരി: 148-ാം മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന് രണ്ട് തീയതികളില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ഒന്നിന് രാവിലെ ഭക്തഗാനാലാപം, ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.15ന് ബോയ്സ് ഹൈസ്‌കൂള്‍ മൈതാനിയിലെ വേദിയില്‍ അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറയും, വിശദീകരണം നല്കും. പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനാകും. സംഘടനാവിഭാഗം മേധാവി വി.വി. ശശിധരന്‍നായര്‍ നന്ദി പറയും.
വൈകിട്ട് മൂന്നിന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30ന് ചലച്ചിത്രതാരം രമ്യനമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രാത്രി ഒന്‍പതിന് തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം അവതരിപ്പിക്കുന്ന ‘ഉത്തരാസ്വയംവരം’. രണ്ടിന് മന്നം ജയന്തി ആഘോഷം. രാവിലെ ഭക്തിഗാനാലാപം, ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, എട്ടിന് വെട്ടിക്കവല കെ.എന്‍. ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി, 10.30ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. മന്നംജയന്തി സമ്മേളനം അറ്റോര്‍ണിജനറല്‍ ആര്‍. വെങ്കിട്ടരമണി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.ശശികുമാര്‍ അധ്യക്ഷനാകും. രമേശ് ചെന്നിത്തല എംഎല്‍എ മുഖ്യപ്രഭാഷണവും കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി അനുസമ്രണപ്രഭാഷണവും നടത്തും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സ്വാഗതവും ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള നന്ദി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: