ഖബേര്‍ഹ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ലങ്കന്‍ ബൗളിങ്ങിന് മുന്നില്‍ തിരിച്ചടി നേരിട്ട ദക്ഷിണാഫ്രിക്കയ്ക്കായി കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ റയാന് റിക്കല്ടോണ്(101), ക്യാപ്റ്റന്‍ ടെംബ ബവൂമ(78)എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറിയും ആശ്വാസമായി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൈല്‍ വെരിയ്നെ(48) ഭേദപ്പെട്ട പ്രകടനവുമായി ബാറ്റിങ് തുടരുന്നുണ്ട്. ആദ്യ ദിനം പൂര്‍ത്തിയാകുമ്പോള്‍ ടീം 269 റണ്‍സെടുത്തെങ്കിലും ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു.
ശ്രീലങ്കയ്ക്കായി ലഹിരു കുമാര മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി. ടോസ് ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: