Kerala

വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന് പരാതി; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു, സംഭവം കോഴിക്കോട്

മര്‍ദനത്തില്‍ അലന്റെ തോളെല്ലിന് പരിക്കുണ്ടെന്നും പരാതിയിലുണ്ട്

Published by

കോഴിക്കോട്:വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര അധ്യാപകന്‍ കെ.സി. അനീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പതിനാല് ദിവസത്തേക്കാണ് സസ്പന്‍ഷന്‍.

കോഴിക്കോട് ഡിഡിഇ സി. മനോജ് കുമാറിന്റേതാണ് നടപടി . ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അലന്‍ ഷൈജുവിനെ മര്‍ദിച്ചെന്ന് കാട്ടി അലന്റെ പിതാവ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

മര്‍ദനത്തില്‍ അലന്റെ തോളെല്ലിന് പരിക്കുണ്ടെന്നും പരാതിയിലുണ്ട്. വടകര എഇഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകനില്‍ നിന്ന് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റതായി സ്ഥിരീകരിച്ചു.തുടര്‍ന്നാണ് നടപടി.

ക്ലാസിനിടെ അടുത്തിരുന്ന കുട്ടിയുമായി സംസാരിച്ചതിനാണ് അധ്യാപകന്‍ മര്‍ദ്ദിച്ചത് എന്നാണ് ആരോപണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by