മുംബൈ: കോണ്‍ഗ്രസ് മുക്തഭാരതം എന്ന മോദിയുടെ സ്വപ്നം 2024 ആയപ്പോഴേക്കും ഏകദേശം71 ശതമാനത്തോളം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. 28 സംസ്ഥാനങ്ങളില്‍ ഏകദേശം 20 സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ആണ് ഭരിയ്‌ക്കുന്നത്. 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ് എന്‍ഡിഎ ഭരണം നിലനിര്‍ത്തുന്നത്.
ആന്ധ്ര, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഛത്തീസ് ഗഢ്, ഗോവ, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍റ്, ഒഡിഷ, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ 18 സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം ഉണ്ടായിരുന്നു. ഇപ്പോള്‍ വ്യാഴാഴ്ച മഹാരാഷ്‌ട്രയില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ 19 സംസ്ഥാനങ്ങളായി. പിന്നെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരണമാണ്.
വ്യാഴാഴ്ച മഹാരാഷ്‌ട്രയില്‍ എന്‍ഡിഎ മുന്നണിയായ മഹായുതി അധികാരമേല്‍ക്കുമ്പോള്‍ മോദിയും എത്തിയിരുന്നു. ദേവേന്ദ്ര ഫഡ് നാവിസ് മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായി മാറുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ എന്‍ഡിഎ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ ഒരുവിധം മുഖ്യമന്ത്രിമാരെല്ലാം എത്തിയിരുന്നു.
മോദി പ്രതീകാത്മമെന്നോണം അവരെ മുഴുവന്‍ പ്രത്യേകം ഹസ്തദാനം ചെയ്ത് സംസാരിക്കാന്‍ മടികാട്ടിയില്ല. കാരണം മോദിയുടെ കോണ്‍ഗ്രസ് മുക്ത്ഭാരതത്തിന്റെ പതാകവാഹകര്‍ ആണ് ഇവര്‍. ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ സ്റ്റേജില്‍ എത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ്ങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: