തിരുവനന്തപുരം: ഭരണം കയ്യിലുളളതിന്റെ ധാര്ഷ്ട്യത്തില് ഏരിയ സമ്മേളനത്തിന് തലസ്ഥാന നഗരമധ്യത്തില്‍ നടുറോഡില്‍ സ്റ്റേജ്് കെട്ടി സി പി എം. പാളയം ഏരിയ സമ്മേളനത്തിനായി വഞ്ചിയൂരിലാണ് ഗതാഗതം തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത്.
ഏറെ തിരക്കുളള റോഡിന്റെ ഒരു വശം പൂര്‍ണമായി കെട്ടിയടച്ചാണ് സ്റ്റേജ് നിര്‍മ്മിച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയുടെയും വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്റെയും മുന്നിലാണ്് ഇന്നനെ വേദിയൊരുക്കിയിരിക്കുന്നത്.
പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങള്‍ വിലക്കിയുള്ള കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ തന്നെ റോഡ് തടസപ്പെടുത്തി സ്റ്റേജ് നിര്‍മ്മിച്ചത്.നടുറോഡിലെ സ്റ്റേജ് നിര്‍മ്മാണം മൂലം വന്‍ ഗതാക്കുരുക്കാണ് സ്ഥലത്ത് ഉണ്ടായത്.
പ്രതിഷേധമുയര്‍ന്നതോടെ സ്റ്റേഷനില്‍ നിന്ന് പൊലീസുകാാരെത്തി ഗതാഗതം വഴി തിരിച്ചു വിട്ടു.ഇതോടെ ഉപ്പിടാംമൂട് പാലത്തില്‍ നിന്നും വഞ്ചിയൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയായി.
വൈകിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം..വി ഗോവിന്ദനാണ് പൊതുസമ്മേളനം ഉദ്ഘാനം ചെയ്തത്. ഇതിനുശേഷം വേദിയില്‍ കെപിഎസിയുടെ നാടകമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: