മുംബൈ: ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയുടെ പതനം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ശരത് പവാറിനും ഉദ്ധവ് താക്കറെയ്‌ക്കും ഇനി ഉറക്കമില്ലാ രാത്രികള്‍. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ശത്രുപാളയം തകര്‍ന്നത്.
മഹായുതി മുന്നണിയില്‍ കൊട്ടിഘോഷിക്കുന്നതുപോലെ അഭിപ്രായഭിന്നതകള്‍ ഇല്ലെന്ന് സൂചിപ്പിക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്നത്. ബുധനാഴ്ച മഹായുതി മുന്നണിയിലെ നേതാക്കളായ ഏക് നാഥ് ഷിന്‍ഡേ, ദേവേന്ദ്ര ഫഡ് നാവിസ്, അജിത് പവാര്‍ എന്നിവര്‍ സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ നര്‍മ്മം നിറഞ്ഞ ഇവരുടെ മറുപടികള്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തിയിരുന്നു.
മുഖ്യമന്ത്രിയായി ഫഡ് നാവിസ് തിരിച്ചെത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഉപമുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ തന്നെ വരുമോ എന്നാണ് പലരും ഉറ്റുനോക്കിയിരുന്നു. എന്തായാലും മഹായുതി മുന്നണി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന അനുഭവമായി ഏക് നാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രീയത്തില്‍ ഒരു മുന്നണിയുടെ വിജയം ഘടകകക്ഷി നേതാക്കള്‍ തമ്മിലുള്ള ഊഷ്മളബന്ധമാണെങ്കില്‍ അതിന് ദൃഷ്ടാന്തമാണ് ർമഹായുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: