ആലുവ : നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ഞാറയ്ക്കൽ വൈപ്പിത്തറ വീട്ടിൽ രജീഷ് (26) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്.
റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഞാറയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ച് കടക്കൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, കുട്ടികൾക്കെ തിരെയുളള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
ജൂണിൽ ഞാറയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: