ആലുവ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. എടവനക്കാട് നേതാജി റോഡ് ഭാഗത്ത് മഠത്തി പറമ്പിൽ വീട്ടിൽ നിരഞ്ജൽ (22) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗീക ഉപദ്രവിക്കുകയും, അത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ് , സബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.ടി. സ്വപ്ന, സീനിയർ സിവിൽ പോലീസ് ഓഫീസർ സിജോ, വി.ജെ. മിറാഷ് , സിവിൽ പോലീസ് ഓഫീസർ വി.ജി.ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: