വാറങ്കൽ : വർഷങ്ങളായി തകർന്ന് കിടക്കുന്ന പതിനൊന്നാം നൂറ്റാണ്ടിലെ ക്ഷേത്രം പുനരുദ്ധരിക്കാൻ ഗ്രാമവാസികൾ ഒത്തുചേർന്നപ്പോൾ ലഭിച്ചത് മൂന്നര കോടി രൂപ.തെലങ്കാന വാറങ്കലിലെ ആത്മകൂർ കുഗ്രാമത്തിലെ “പഞ്ചകൂട ശിവാലയം” പുനർനിർമ്മിക്കാനാണ് ആയിരത്തോളം ഗ്രാമവാസികൾ ഒന്നു ചേർന്നത് . പല തവണയായി തെലങ്കാന സർക്കാരിനെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി സമീപിച്ചിരുന്നു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലം തുക അനുവദിച്ചില്ല . തുടർന്നാണ് നാട്ടുകാർ ഒന്നു ചേർന്നത്.
3.75 കോടി രൂപയോളം പിരിച്ചെടുത്ത ഗ്രാമവാസികൾ തന്നെയാണ് ശിൽപ്പികളെ കണ്ടെത്തി നിർമ്മാണം ഏൽപ്പിച്ചതും. തമിഴ്‌നാട്ടിൽ നിന്നുള്ള ശിൽപ്പികളാണ് പുനർനിർമ്മാണത്തിനായി എത്തിയത് . സമീപ ഗ്രാമങ്ങളായ ഗുഡെപാഡ്, തിരുമലഗിരി, പെദ്ദാപുരം എന്നിവിടങ്ങളിലെ 200 ഓളം പേരും ക്ഷേത്രനിർമ്മാണത്തിനായി ധനസഹായം നൽകി. പ്രാദേശിക മുസ്ലീം, ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ നിന്നുള്ളവരും പണവുമായെത്തി . ഹൈദരാബാദിൽ താമസിക്കുന്ന വാറങ്കൽ സ്വദേശി മാത്രം 30 ലക്ഷം രൂപയാണ് ഇതിനായി നൽകിയത്.
ആത്മകൂരിലെ ഓരോ വീട്ടിൽ നിന്നും 2000 മുതൽ 15 ലക്ഷം രൂപ വരെയാണ് നൽകിയതെന്ന് ആത്മകൂർ മുൻ സർപഞ്ച് പി രാജു പറഞ്ഞു. വിദഗ്ധരായ 20 കരകൗശല വിദഗ്ധരുടെ സംഘത്തിന് പുനരുദ്ധാരണം പൂർത്തിയാക്കാൻ 18 മാസത്തിലധികം സമയമെടുത്തു. മധുരയിൽ നിന്നുള്ള ആർക്കിടെക്ട് റെത്തിനവേലുവിനായിരുന്നു . ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിൽ നിന്നുള്ള കരകൗശല വിദഗ്ധർ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയുടെ ചുമതല ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: