ന്യൂദൽഹി : കുവൈറ്റുമായുള്ള ബന്ധം ഏറെ പ്രാധാന്യം നിറഞ്ഞതാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്‌യയെ സ്വീകരിച്ച ശേഷമാണ് അദ്ദേഹം എക്‌സിൽ അഭിപ്രായം രേഖപ്പെടുത്തിയത്.
ജനങ്ങളുടെയും മേഖലയുടെയും പ്രയോജനത്തിനായി കുവൈറ്റുമായുള്ള ആഴത്തിലുള്ളതും ചരിത്രപരവുമായ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പറഞ്ഞു. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യയെ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.
ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിന് കുവൈറ്റ് നേതൃത്വത്തിന് താൻ നന്ദി പറയുന്നു. ജനങ്ങളുടെയും പ്രദേശത്തിന്റെയും പ്രയോജനത്തിനായി ഇരു രാജ്യങ്ങളും ഒന്നിച്ച് പോകേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: