സോള്‍: സൈനികനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രക്ഷുബ്ധതയെ തുടർന്ന് ദക്ഷിണ കൊറിയയയില്‍ പ്രതിരോധ മന്ത്രി കിം യോങ്-ഹ്യുൻ വ്യാഴാഴ്ച രാജിവച്ചതായി പ്രസിഡൻ്റ് യൂൻ സുക് യോൾ അറിയിച്ചു.
“ഇന്ന്, ദേശീയ പ്രതിരോധ മന്ത്രി കിം യോങ്-ഹ്യൂണിന്റെ രാജി രാഷ്‌ട്രപതി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ പിരിച്ചുവിടലിന് അംഗീകാരം നൽകുകയും സൗദി അറേബ്യയിലെ അംബാസഡർ ചോയ് ബ്യുങ്-ഹ്യുക്കിനെ പുതിയ മന്ത്രി സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തു,” യൂനിന്റെ ഓഫീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ദക്ഷിണകൊറിയയില്‍ സൈനികനിയമം പ്രസിഡന്റ് പ്രഖ്യാപിച്ചത്.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ആരോപിച്ച് ചൊവ്വാഴ്ച അടിയന്തര ദേശീയ പ്രസംഗത്തിലായിരുന്നു ഈ നീക്കം.
പട്ടാളനിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂറിനുശേഷം പിന്‍വലിച്ചെങ്കിലും അതിന്റെ അലയൊലികള്‍ തുടര്‍ന്നിരുന്നു. രാജിവെയ്‌ക്കുകയോ ഇംപീച്ച്മെന്റ് നേരിടുകയോ ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് യൂന്‍ സൂക് യോലിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് പട്ടാളനിയമത്തിനെതിരെ പ്രമേയവും പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: