ന്യൂദല്‍ഹി: പലസ്തീന് വേണ്ടി മുറവിളി കൂട്ടുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് ബംഗ്ലാദേശിലെ ഹിന്ദുവേട്ടയെക്കുറിച്ച് അറിയില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതേക്കുറിച്ച് നിശ്ശബ്ദരാണ്. പക്ഷെ ഇപ്പോഴിതാ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ രംഗത്തെത്തിയ യുകെ എംപി പ്രീതി പട്ടേലിന്റെ പ്രസംഗം വൈറലാണ്.
ഇന്ത്യന്‍ വംശജയായ പ്രീതിപട്ടേല്‍ യുകെയില്‍ ഇസ്ലാമിക അധിനിവേശം പടരുന്നതില്‍ ആശങ്കയുള്ള എംപിയാണ്. “ഇസ്കോണ്‍ ക്ഷേത്രത്തിലെ ഒരു സന്യാസിയെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. ഞാനും പ്രാര്‍ത്ഥിക്കാന്‍ പോകുന്ന ക്ഷേത്രമാണ് ഇസ്കോണ്‍.”- പ്രീതി പട്ടേല്‍ പറയുന്നു.
” ബംഗ്ലാദേശുമായി ദീര്‍ഘകാലത്തെ ബന്ധം നമുക്കുണ്ട്. അവിടെ പ്രതിപക്ഷത്തെ എംപിയും മറ്റും സന്ദര്‍ശനം നടത്തിയിട്ടുള്ളതാണ്. ബംഗ്ലാദേശില്‍ പടര്‍ന്നുപിടിക്കുന്ന അക്രമത്തില്‍ അഗാധമായ ആശങ്കയുണ്ട്. അനിയന്ത്രിതമായ അക്രമമാണ് ബംഗ്ലാദേശിലെ പല കോണുകളിലും ഉയരുന്നത്.” – പ്രീതി പട്ടേല്‍ പറയുന്നു.
” ഹിന്ദുക്കളുടെ വിശുദ്ധ നാളുകളായ 2021ലെ ദുര്‍ഗ്ഗാപൂജ ആഘോഷസമയത്ത് ബംഗ്ലാദേശില്‍ ഹിന്ദു സമുദായത്തിന് നേരെ നടന്ന ക്രൂരമായ ആക്രമണം മന്ത്രിക്കും അറിവുള്ളതാണ്. ബംഗ്ലാദേശില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഹിന്ദു മതസന്യാസി അവിടെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മോചനം ഉറപ്പാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നമ്മള്‍ ആലോചിക്കണം. മതവിശ്വാസങ്ങള്‍ക്ക് നേരെ സഹിഷ്ണുത അവിടെ പുനസ്ഥാപിക്കണം.- പ്രീതി പട്ടേല്‍ തന്റെ പ്രസംഗത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: