ദുബായ്: പതിമൂന്നു വയസ്സുകാരന് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങിനെ കരുത്തില്‍ ഭാരതം അണ്ടര്‍ അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സെമിയില്‍. ഇന്നലെ നടന്ന മത്സരത്തില്‍ യുഎഇയെ 10 വിക്കറ്റിന് തകര്‍ത്താണ് പാക്കിസ്ഥാന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പ് എയില്‍ നിന്ന് ഭാരതം സെമിയിലെത്തിയത്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത് യുഎഇ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 143 റണ്‍സെടുത്ത് മറികടന്നു. 46 പന്തില്‍ 76 റണ്‍സുമായി വൈഭവ് സൂര്യവന്‍ശിയും 51 പന്തില്‍ 67 റണ്‍സുമായി ആയുഷ് മാത്രെയും പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇ 44 ഓവറില്‍ 137 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. സ്കോര്‍ യുഎഇ 44 ഓവറില്‍ 137ന് ഓള് ഔട്ട്, ഇന്ത്യ 16.1 ഓവറില്‍ 143-0.
ആദ്യം ബാറ്റ് ചെയ്ത യുഎഇക്കായി മുഹമ്മദ് റയാനും (35), അക്ഷത് റായിയും (26), ഏഥന് ഡിസൂസ (17), ഉദ്ദിഷ് സൂരി (16)യും മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റെടുത്ത യുദ്ധജിത്ത് ഗുഹയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ചേതന്‍ ശര്‍മയും ഹാര്‍ദ്ദിക് രാജും ചേര്‍ന്നാണ് യുഎഇയെ ചെറിയ സ്കോറിലൊതുക്കിയത്.
യുഎഇ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഭാരതത്തിനായി വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും ഇന്ത്യക്ക് നല്‍കിയത്. ആദ്യ രണ്ട് കളിയിലും തിളങ്ങാനാവാതിരുന്ന വൈഭവ് 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ആയുഷ് മാത്രെ 38 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഇരുവരുടെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ പന്ത്രണ്ടാം ഓവറില്‍ ഇന്ത്യ 100 കടന്നു. പതിനേഴാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം അടിച്ചെടുത്തു.
ഐപിഎല്ലില്‍ 1.10 കോടി രൂപക്ക് രാജസ്ഥാന് റോയല്‍സിലെത്തിയ 13കാരന് വൈഭവ് ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഒരു റണ്ണിനും രണ്ടാം മത്സരത്തില്‍ ജപ്പാനെതിരെ 23 റണ്‍സിനും പുറത്തായിരുന്നു. ഇന്നലെ യുഎഇക്കെതിരെ ആറ് സിക്സും മൂന്ന് ഫോറും പറത്തിയാണ് വൈഭവ് 46 പന്തില്‍ 76 റണ്‍സടിച്ചത്.ആയുഷ് മാത്രെ നാലു ഫോറും നാല് സിക്സും പറത്തിയാണ് 51 പന്തില്‍ 67 റണ്‍സടിച്ചത്.
നാളെ നടക്കുന്ന സെമിയില്‍ ശ്രീലങ്കയാണ് ഭാരതത്തിന്റെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ബംഗ്ലാദേശ് പാകിസ്ഥാനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: