ധാക്ക: ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിനെതിരെ രൂക്ഷമായ ആക്രമണവുമായി പുറത്താക്കപ്പെട്ട ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തിയെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലായില്‍ ഷെയ്ഖ് ഹസീന ആരോപിച്ചു. ഓഗസ്റ്റിൽ രാജിവച്ചതിനെത്തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ച ശേഷം ഷെയ്ഖ് ഹസീനയുടെ ആദ്യ പൊതു പ്രസംഗമായിരുന്നു ഇത്.
തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായും അവർ പറഞ്ഞു. 1975ലാണ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടത്.
“സായുധരായ പ്രതിഷേധക്കാര്‍ ഗണഭനനു നേരേയാണ് നീങ്ങിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിയുതിർത്തിരുന്നെങ്കില്‍ നിരവധി ജീവൻ നഷ്ടപ്പെടുമായിരുന്നു. 25-30 മിനിറ്റിനുള്ളിലാണ് ഇത് സംഭവിച്ചത്. ഞാൻ പോകാൻ നിർബന്ധിതനായി. എന്ത് സംഭവിച്ചാലും വെടിവെക്കരുതെന്ന് ഞാൻ ഗാർഡുകളോട് പറഞ്ഞു. ” ഓഗസ്റ്റ് 5 ന് ധാക്കയിലെ തന്റെ ഔദ്യോഗിക വസതി ആക്രമിച്ചതിനെ പരാമർശിച്ച് ഹസീന പറഞ്ഞു.
“ഇന്ന്, എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർഥത്തിൽ, യൂനുസ് വംശഹത്യയിൽ ഏർപ്പെട്ടിരിക്കുന്നത് വളരെ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത രീതിയിലാണ്. ഈ വംശഹത്യയ്‌ക്ക് പിന്നിൽ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരും യൂനുസുമാണ്,” അവർ പറഞ്ഞു.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ധാക്കയിലെ നിലവിലെ ഭരണം പരാജയപ്പെട്ടെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. “ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ — ആരെയും ഒഴിവാക്കിയിട്ടില്ല. പതിനൊന്ന് പള്ളികൾ തകർക്കപ്പെട്ടു, ക്ഷേത്രങ്ങളും ബുദ്ധ ആരാധനാലയങ്ങളും തകർത്തു. ഹിന്ദുക്കൾ പ്രതിഷേധിച്ചപ്പോൾ ഇസ്‌കോൺ നേതാവിനെ അറസ്റ്റ് ചെയ്തു. എന്തിനുവേണ്ടിയാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഈ പീഡനം? എന്തിനാണ് അവരെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്?” അവര്‍ ചോദിച്ചു.
ആളുകൾക്ക് ഇനി നീതി ലഭിക്കാനുള്ള അവകാശമില്ല… എനിക്ക് രാജിവെക്കാൻ പോലും സമയം കിട്ടിയില്ല.
അക്രമം തടയുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഓഗസ്റ്റിൽ ബംഗ്ലാദേശ് വിട്ടതെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായി. ആ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗ്ലാദേശിൽ ഹിന്ദു സമൂഹം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: