അമ്പലപ്പുഴ : വളഞ്ഞവഴിയില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനു നേരേ സിപിഎം നേതാക്കളുടെ കൊലവിളി.മാര്‍ച്ചിനു നേതൃത്വം നല്കിയ വനിതാ ഗ്രാമ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ക്കു നേരേ എല്‍സി സെക്രട്ടറി അടക്കമുള്ളവര്‍ അസഭ്യം വിളിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വളഞ്ഞവഴി ജങഷന് പടിഞ്ഞാറായിരുന്നു സംഭവം. ജില്ലാ മത്സ്യഫെഡ് കെട്ടിടം ഉത്ഘാടനം ചെയ്യുവാന്‍ മന്ത്രി സജി ചെറിയാന് എത്തുന്നു എന്ന വിവരം അറിഞ്ഞ ബിജെപിയുടെ വനിതാ പ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന് പ്രദേശത്ത് പുലിമുട്ട് നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തുകയായിരുന്നു.
ബിജെപിയുടെ ഗ്രാമ പഞ്ചായത്തംഗം സുമിത ഷിജിമോന്റെ നേതൃത്വത്തിലാണ് വനിതകള്‍ മാര്‍ച്ച് നടത്തിയത്.മാര്‍ച്ച് നടക്കുന്ന വിവരം അറിഞ്ഞ് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി.ബാബുരാജും എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധ മാര്‍ച്ച് തുടങ്ങിയതോടെ സിപിഎം എല്‍സി സെക്രട്ടറി ദിലീഷ്, ഏരിയാ കമ്മിറ്റി അംഗം ഷാംജി എന്നിവരുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം പോലീസ് നോക്കി നില്‍ക്കേ മാര്‍ച്ച് തടയുകയും സ്ത്രീകളെ അസഭ്യം പറഞ്ഞ് അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാര്‍ എത്തി അക്രമി സംഘത്തെ പിന്തിരിപ്പിച്ചു.
ബിജെപി ഗ്രാമപഞ്ചായത്ത് അംഗം സുമിത ഷിജി മോന്, ബിജെപി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലെതിന് കളപ്പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി സച്ചിന് അയോദ്ധ്യ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ സ്ത്രീകളെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത പാര്‍ട്ടി സഖാക്കള്‍ക്കെതിരെ നടപടി എടുക്കുവാന്‍ തയാറായതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: