പാർമെന്ററി സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ്
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) ഓൺലൈനായി നടത്തുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസിന്റെ ഒന്നാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി വിജയം. ഉയർന്ന പ്രായപരിധി ഇല്ല. പ്രോസ്പെക്ടസ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫീസില്ല. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 20 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org, 0471-2512662/ 2453/ 2670, 9496551719.
ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും സഭാനടപടിക്രമങ്ങളെയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലെജസ്ലേറ്റീവ് അംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ് ന്റെ ഒന്നാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായപരിധി ഇല്ല. കോഴ്സിന്റെ പ്രോസ്പെക്ടസ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഫീസ് 200 രൂപ. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 20ന് മുമ്പായി നിശ്ചിത ഫീസ് ഒടുക്കിയ പേ-ഇൻ-സ്ലിപ്പ്/ഓൺലൈൻ ട്രാൻസ്ഫർ രസീത് സഹിതം ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2512662/2453/2670, വെബ്സൈറ്റ്: www.niyamasabha.org
റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം
വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പുതിയതായി തുടങ്ങാൻ പോകുന്ന റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്‌കോളർഷിപ്പോടു കൂടി പഠിക്കാൻ അവസരം. ബോണ്ട് സഫാരി കോവളം ആണ് ട്രെയിനിങ് പാർട്ണർ. ആറുമാസമാണ് കോഴ്സിന്റ കാലാവധി. തിരുവനന്തപുരത്തുള്ള മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ടവരാകണം പഠിതാക്കൾ. കോഴ്‌സ് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് PADI അംഗീകരിച്ച സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് 9995925844 എന്ന നമ്പറിൽ ബന്ധപ്പെടുക.
പട്ടികവിഭാഗക്കാർക്ക് മാധ്യമരംഗത്ത് ഇന്റേൺഷിപ്പ് നൽകും
ഡിഗ്രി കഴിഞ്ഞ് ജേണലിസം പി.ജി. യോ ഡിപ്ലോമയോ പാസായ പട്ടിക വിഭാഗക്കാർക്ക് രണ്ട് വർഷത്തെ ഇന്റേൺഷിപ്പിന് അവസരം. ട്രേസിൽ (ട്രെയിനിംഗ് ഫോർ കരിയർ എക്സലൻസ്) ആണ് പദ്ധതി നടപ്പാക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ. ആർ കേളു പറഞ്ഞു. ആദ്യഘട്ടത്തിൽ 15 പേരെ തെരഞ്ഞെടുത്ത് മീഡിയ അക്കാദമി വഴി വിവിധ പത്ര- ദൃശ്യ മാധ്യമങ്ങളിൽ പരിശീലനത്തിന് അയക്കും. ഇവർക്കുള്ള സ്റ്റൈപന്റ് പട്ടികജാതി വികസന വകുപ്പ് നൽകും. പട്ടികവിഭാഗ മേഖലകളിൽ നിന്നും കൂടുതൽ പേർ മാധ്യമ രംഗത്തേക്ക് എത്തുന്നതിന് പദ്ധതി സഹായിക്കും. ഇന്റേൺഷിപ്പ് അപേക്ഷ ഉടൻ ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വിവിധ അക്കാദമിക സഹകരണങ്ങൾക്കായി ഐഎച്ച്ആർഡി, കേപ്പ്, കേരള ഹിന്ദി പ്രചാര സഭ എന്നിവരുമായി ധാരണ പത്രം ഒപ്പുവച്ചു. സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ, ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ. ജഗതി രാജ് വി പി എന്നിവരുടെ സാന്നിധ്യത്തിൽ ഐഎച്ച്ആർഡി ഡയറക്ടർ ഡോക്ടർ അരുൺ കുമാർ വി എ, കേപ്പ് ഡയറക്ടർ ഡോ. താജുദ്ദീൻ അഹമ്മദ് വി, അഡ്വ. ബി മധു എന്നിവരും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. സുനിത എ പി യുമായി വിവിധ അക്കാദമിക സഹകരണത്തിനായി ധാരണപത്രങ്ങളിൽ ഒപ്പുവച്ചു. ഈ ധാരണാ പത്രങ്ങൾ ഒപ്പുവച്ചതിലൂടെ വിവിധ ഹ്രസ്വ കാല സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്‌സുകൾ ഈ സ്ഥാപനങ്ങളുമായി ചേർന്ന് ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് നടത്തുവാൻ സാധിക്കും.
കൂടാതെ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ പഠന കേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ പഠന കേന്ദ്രങ്ങളായും പരീക്ഷാ കേന്ദ്രങ്ങൾ ആയും പ്രവർത്തിക്കുവാൻ സാധിക്കും. ഓപ്പൺ സർവകലാശാല സൈബർ കൺട്രോൾ ഡോ. എം ജയമോഹൻ, ഐഎച്ച്ആർഡി പ്രതിനിധികളായ ഡോ. ലതാ പി., സജിത്ത് എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ്
തിരുവനന്തപുരം വികസന അതോറിറ്റിയിൽ എസ്.പി.വിയുടെ ആവശ്യത്തിന് എൻവയോൺമെന്റൽ/ പബ്ലിക് ഹെൽത്ത് എൻജിനിയറിങ്/ സ്ട്രക്ചറൽ എൻജിനിയറിങ് മാസ്റ്റർ ബിരുദമുള്ള 5 വർഷത്തിൽ കുറയാത്ത പരിചയമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 13 വൈകിട്ട് 5 മണിക്ക് മുമ്പ് ട്രിഡ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.trida.kerala.gov.in.
ഒഴിവ്
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ടൗൺ പ്ലാനർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ടൗൺ പ്ലാനർ തസ്തികയിൽ വിരമിച്ചവർ/ കുറഞ്ഞത് 2 വർഷമെങ്കിലും ടൗൺ പ്ലാനിങ് ഓഫീസർ തസ്തികയിൽ ജോലി ചെയ്തിട്ടുള്ള എൽഎസ്ജിഡി, എക്സിക്യൂട്ടീവ് എൻജിനിയർ/ സൂപ്രണ്ടന്റിങ് എൻജിനിയർ/ ഡിടിപി തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഡിസംബർ 12 ന് വൈകിട്ട് അഞ്ചിനു മുമ്പായി വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതക്കാട്, ശാസ്തമംഗലം പിഒ, തിരുവനന്തപുരം – 10 വിലാസത്തിൽ ലഭിക്കത്തക്കവിധം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in.
ജന്തുക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലയിൽ 2023-24 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്‌ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാ തലത്തിൽ തിരഞ്ഞെടുത്ത് പുരസ്കാരം നൽകുന്നു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, രജിസ്റ്റേഡ് സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങൾ സഹിതം ഡിസംബർ 23 നകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ അഞ്ചു വർഷത്തിൽ അവാർഡ് ലഭിച്ചവരെ ഈ വർഷം പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കണം. അപേക്ഷാ ഫോമിന് അടുത്തുള്ള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.
പ്രോജക്ട് അസോസിയേറ്റ്
തിരുവനന്തപുരം കോളേജ് ഓഫ് എനജിനിയറിങ്ങിലെ സെന്റർ ഫോർ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ [email protected] ഇമെയിൽ ഐഡിയിലേക്ക് ഡിസംബർ 7 ന് മുൻപായി ഇ-മെയിൽ ചെയ്യണം. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ളവർക്കായി അഭിമുഖ പരീക്ഷ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക് അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഗവേഷണ പ്രവർത്തനങ്ങളിലുള്ള പ്രവൃത്തിപരിചയവും അഭിലഷണീയം.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2024 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്യൂ.
(ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്‌ക്ക് 2024 ഡിസംബര്‍ 09വരെwww.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2024 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്പരീക്ഷയുടെ പ്രാക്ടിക്കല്‍ 2024 ഡിസംബര്‍ 5, 6 തീയതികളില്‍ നടത്തുന്നു. വിശദവിവരങ്ങള്‍വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
ടൈംടേബിള്‍
കേരളസര്‍വകലാശാല 2024 ഡിസംബറില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ./
ബി.എസ്‌സി./ബി.കോം. ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ (റെഗുലര്‍ – 2022 അഡ്മിഷന്‍, സപ്ലിമെന്ററി -2021 &മാു; 2020 അഡ്മിഷന്‍) പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍(www.keralauniversity.ac.in)..
ജേര്‍ണലുകള്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ
കേരളസര്‍വകലാശാല ബഡ്ജറ്റ് 20242025 ല്‍ വിഭാവനം ചെയ്തിട്ടുള്ള പ്രകാരം
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ നിന്ന് പ്രസിദ്ധീകരിച്ച യു.ജി.സി. ഇഅഞഋ ലിസ്റ്റില്‍ ഉള്‍പ്പെട്ട ജേര്‍ണലുകള്‍ക്ക് ധനസഹായം നല്‍കി പ്രോത്സാഹിപ്പിക്കുന്നതിനായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജുകളിലെപ്രിന്‍സിപ്പല്‍മാര്‍ നിശ്ചിത മാതൃകയില്‍ 2024 ഡിസംബര്‍ 15 ന് മുന്‍പ് പ്രസ്തുത അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. നോട്ടിഫിക്കേഷന്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.(www.keralauniversity.ac.in).
ഹാള്‍ടിക്കറ്റ്
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം ഡിസംബര്‍ 2024 പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അപ്!ലോഡ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 5 മുതല്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഹാള്‍ ടിക്കറ്റ് ലഭ്യമാകുന്നതാണ്. ഹാജര്‍ നിലയില്‍ കുറവുള്ള എന്നാല്‍ കണ്ടോണേഷന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവാകുന്ന മുറയ്‌ക്ക് ഹാള്‍ ടിക്കറ്റ് റിലീസ് ചെയ്യുന്നതാണ്.
ജിഐഎസ് പരിശീലനം
ജിയോ സ്പേഷ്യൽ സാങ്കേതികവിദ്യാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും താൽപര്യമുള്ളവർക്കുമായി ഐഐടി ബോംബെ – ഫോസീ കേരള സർക്കാർ സ്ഥാപനമായ ഐസിഫോസുമായി ചേർന്ന് ഡിസംബർ 11 മുതൽ 14 വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഐസിഫോസ് കാമ്പസിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജിഐഎസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധതരം ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ, മാപ്പിങ് സംവിധാനങ്ങൾ എന്നിവ പരിശീലിപ്പിച്ച് പഠിതാക്കളെ ഈ മേഖലയിൽ പ്രവർത്തിക്കുവാൻ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്കും വനിതകൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ഫീസ് ഇളവ് ലഭ്യമാണ്. ശില്പശാല വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐടി ബോംബെ ഫോസിയും ഐസിഫോസും സംയുക്തമായി സർട്ടിഫിക്കറ്റുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് : https://icfoss.in/pages/gis +91 471-2413012 | +91- 9995660825
പി.ജി ദന്തൽ: റീഫണ്ടിന് ബാങ്ക് വിവരം നൽകണം
2025 അധ്യയന വർഷത്തെ പി.ജി. ദന്തൽ പ്രവേശനവുമായി ബന്ധപ്പെട്ട പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകും. വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ട് ലഭിക്കാൻ അർഹതയുള്ളവർ www.cee.kerala.gov.in ലെ ‘PG Dental 2024 Candidate Portal’ ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ നൽകി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 15 ന് വൈകിട്ട് 5നകം ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിലുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
ക്ഷേത്രങ്ങൾക്ക് ജീർണോദ്ധാരണ ധനസഹായം
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും മലബാർ ദേവസ്വം ബോർഡിന്റെ അധികാര പരിധിക്കുള്ളിലെ സ്വകാര്യ ക്ഷേത്രങ്ങളുടെയും ജീർണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് 2024-25 വർഷത്തേക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ഡിസംബർ 31 ന് മുമ്പായി ബന്ധപ്പെട്ട ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർമാരുടെ ഓഫീസിൽ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും വിശദാംശങ്ങളും ബന്ധപ്പെട്ട ഡിവിഷൻ ഓഫീസുകളിലും www.malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.
സ്പോട്ട് അലോട്ട്മെന്റ്
2024-25 അധ്യയന വർഷത്തെ ബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് സർക്കാർ/ സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 7 ന് എൽബിഎസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 നകം ഹാജരായി രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ ഈ സ്പോട്ട് അലോട്ട്മെന്റിനു വേണ്ടിയുള്ള നിരാക്ഷേപപത്രം ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ അലോട്ട്മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ ഫീസ് അടച്ച് ഡിസംബർ 9 നകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471 2560363, 364.
അപേക്ഷ
കേരളസര്‍വകലാശാല ബഡ്ജറ്റ് 20242025 ല്‍ വിഭാവനം ചെയ്തിട്ടുള്ള പ്രകാരം
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ നിന്ന് പ്രസിദ്ധീകരിച്ച യു.ജി.സി. ഇഅഞഋ ലിസ്റ്റില്‍
ഉള്‍പ്പെട്ട ജേര്‍ണലുകള്‍ക്ക് ധനസഹായം നല്‍കി പ്രോത്സാഹിപ്പിക്കുന്നതിനായി 5 ലക്ഷം രൂപ
വകയിരുത്തിയിട്ടുണ്ട്. സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജുകളിലെ
പ്രിന്‍സിപ്പല്‍മാര്‍ നിശ്ചിത മാതൃകയില്‍ 2024 ഡിസംബര്‍ 15 ന് മുന്‍പ് പ്രസ്തുത അപേക്ഷകള്‍
സമര്‍പ്പിക്കേണ്ടതാണ്. നോട്ടിഫിക്കേഷന്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഹാള്‍ടിക്കറ്റ്
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം ഡിസംബര്‍ 2024 പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അപ്!ലോഡ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 5 മുതല്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഹാള്‍ ടിക്കറ്റ് ലഭ്യമാകുന്നതാണ്. ഹാജര്‍ നിലയില്‍ കുറവുള്ള എന്നാല്‍ കണ്ടോണേഷന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവാകുന്ന മുറയ്‌ക്ക് ഹാള്‍ ടിക്കറ്റ് റിലീസ് ചെയ്യുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: