കോട്ടയം: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ക്ലിന്റ് സ്മാരക ജില്ലാതല ചിത്രരചനാമത്സരം ഡിസംബര്‍ ഏഴിന് രാവിലെ 10 മണി മുതല്‍ 12 മണി വരെ ചങ്ങനാശേരി മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍(ചങ്ങനാശേരി റവന്യൂ ടവറിനു സമീപം) സംഘടിപ്പിക്കും. രജിസ്ട്രേഷന് രാവിലെ ഒന്‍പതു മണിക്ക് ആരംഭിക്കും. പൊതു, പ്രത്യേകവിഭാഗങ്ങളിലായി(ഭിന്നശേഷി) 11 വിഭാഗങ്ങളിലായിരിക്കും മത്സരം.
പൊതുവിഭാഗത്തില്‍ അഞ്ചുമുതല്‍ എട്ടു വയസുവരെയുള്ള കുട്ടികള്‍ക്കും ഒന്‍പതു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്കും 13 മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കും മൂന്നു വിഭാഗങ്ങളിലാണു മത്സരം. പ്രത്യേക വിഭാഗത്തില്‍ അഞ്ചു മുതല്‍ 10 വയസ് വരെയുള്ള കുട്ടികള്‍ക്കും 11 മുതല്‍ 18 വയസുവരെയുള്ളവര്‍ക്കും രണ്ടു വിഭാഗങ്ങളിലാണ് മത്സരം. ഇവരില്‍ ഒന്നിലധികം വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച വെല്ലുവിളി നേരിടുന്നവര്‍, സംസാരവും കേഴ് വിക്കുറവും നേരിടുന്നവര്‍ എന്നീ ഉപവിഭാഗങ്ങളായി തിരിച്ചും മത്സരം നടത്തും. ജലഛായം, എണ്ണഛായം, പെന്‍സില്‍ തുടങ്ങി എതു മാധ്യമവും മത്സരാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. ജില്ലാതല വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും നല്‍കും. ജില്ലയില്‍ ആദ്യ അഞ്ചുസ്ഥാനത്തെത്തുന്നവരുടെ ചിത്രങ്ങള്‍ സംസ്ഥാനതല മത്സരത്തില്‍ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക. ഫോണ്‍: 94472 47417, 94473 66800, 9447355195
പ്രതികരിക്കാൻ ഇവിടെ എഴുതുക: