ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരിടേണ്ടി വരുന്ന ക്രൂരതകളുടെ വിശദാംശങ്ങളുമായി മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ. യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ബംഗ്ലാദേശിലെ ഹൈന്ദവ ജനതയുടെ അവസ്ഥ വിവരിക്കുന്നത്.
അമേരിക്കയിൽ നിന്നും വന്ന വിമാനത്തിൽ ബംഗ്ലാദേശിൽ നിന്നുള്ള സന്ദീപ് എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. ധാക്ക സ്വദേശിയായ സന്ദീപ് നാല് വർഷമായി കാലിഫോർണിയയിലാണ് ജോലി ചെയ്യുന്നത്. 16 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങൾ സുഹൃത്തുക്കളായി. ഹോങ്കോങ്ങിൽ നിന്നും ധാക്ക ഫ്ലൈറ്റിലാണ് സന്ദീപിന്റെ യാത്ര. നാലഞ്ച് ദിവസമായി സന്ദിപിന്റെ അമ്മയേയും ഭാര്യയേയും ഇസ്ലാമിസ്റ്റുകൾ തടവിൽ വെച്ചിരിക്കുകയാണ്.സന്ദിപിന്റെ അമ്മയും ഭാര്യയും മകനും താമസിക്കുന്ന സ്ഥലം അവരുടെ പേരിൽ എഴുതി കൊടുക്കണമെന്നാണ് ഡിമാന്റ്.
ധാക്കയിൽ നിന്ന് 60 കിമി ദൂരെയുള്ള ഗ്രാമത്തിലാണ് സന്ദീപിന്റെ കുടുംബം താമസിക്കുന്നത്. കുടുംബത്തിന് പരമ്പരാഗതമായി അവിടെ സ്ഥലമുണ്ട്. ഏഴ് വർഷം മുമ്പ് രണ്ടരേക്കറോളം സ്ഥലം സന്ദീപിന് എഴുതി കൊടുത്തു. ഇതാണ് മെജോറിറ്റി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
നാട്ടിൽ എത്തിയതിന് ശേഷം ഫോണിലൂടെയും വാട്സ്അപ്പിലൂടെയും സന്ദീപിനെ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല. ഭാര്യയുടെയും അമ്മയുടെയും ഫോൺ ഭീകരവാദികൾ പിടിച്ചുവെച്ചുവെന്ന് സന്ദീപ് പറഞ്ഞിരുന്നു. അവന്റെ ഫോണും അവർ പിടിച്ച് വച്ചു കാണും. ഇത് സന്ദീപിന്റെ മാത്രം അവസ്ഥയല്ല. അവിടത്തെ ഹിന്ദു കമ്യൂണിറ്റി മുഴുവൻ ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: