India

നരേന്ദ്രമോദി വിരുദ്ധ ടൂള്‍ കിറ്റുകള്‍ക്ക് പിന്നില്‍ കാശ്മീരി മാധ്യമ പ്രവര്‍ത്തകന്‍ സയ്യദ് നസാകത്

Published by

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ കാശ്മീരി മാധ്യമ പ്രവര്‍ത്തകന്‍ സയ്യദ് നസാകത്. ന്യൂഡല്‍ഹിയില്‍ നസാകതിന്റെ നേതൃത്വത്തിലുള്ള ഡാറ്റാ ലീഡ്‌സ് ഡിജിറ്റല്‍ മീഡിയ സ്ഥാപനം കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ ടൂള്‍ കിറ്റുകള്‍ തയ്യാറാക്കും. ഇത് ഡിജിപബ് മീഡിയക്ക് എത്തിക്കുന്നു. ഡിജിപബ് മറ്റ് മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്ത വരുത്തും. മോദി വിരുദ്ധവാര്‍ത്തകളായതിനാല്‍ സത്യാവസ്ഥപോലും പരിശോധിക്കാതെ മുഖ്യധാരാ മാധ്യമങ്ങളും വാര്‍ത്ത നല്‍കും.

അടുത്തയിടെ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ 5 ലക്ഷ്ം വോട്ടുകള്‍ കൂടുതല്‍ എണ്ണി എന്നത് ഇത്തരമൊരു വ്യാജ വാര്‍ത്തായായിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള നേതാക്കള്‍ വാര്‍ത്തയെ ആഘോഷിക്കുകയും സര്‍ക്കാറിനെതിരെ തിരിയുകയും തെരഞ്ഞെടുപ്പിന്റെ വിശ്യാസ്യത തകര്‍ക്കാന്‍ ഉപയോഗിക്കുകയും ചെയ്തു. ‘കാരവാന്‍’ പുറത്തുവിട്ട വാര്‍ത്ത പച്ചക്കള്ളമാണെന്ന് തെളിഞ്ഞപ്പോള്‍ അവര്‍ തിരുത്തി. എന്നാല്‍ ‘കാരവാന്‍’ വാര്‍ത്ത ആധാരമാക്കി വാര്‍ത്ത ചെയ്ത മാധ്യമങ്ങള്‍ തിരിത്തിനു തയ്യാറായില്ല.
ഇതു സംബന്ധിച്ചുള്ള അന്വേഷണമാണ് വ്യാജ വാര്‍ത്തകളുടെ സൂത്രധാരകന്‍ സയ്യദ് നസാകത് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ് ആറു മാസം കഴിഞ്ഞപ്പോള്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യാ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യവിരുദ്ധ സര്‍ക്കാര്‍ വിരുദ്ധ പ്രചരണത്തിന്റെ പ്രഭവ കേന്ദ്രമാണിത്.
ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഏഷ്യാ പസഫിക് സെക്രട്ടറിയായ സയ്യദ് നസാകത് ഡിജിപബ് നെറ്റ് വര്‍ക്കിലുള്ള ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദേശ പരിശീലനവും ഫെലോഷിപ്പുകളും അവാര്‍ഡുകളും ഏര്‍പ്പാടു ചെയ്യുന്നുണ്ട്. .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by