ഹിന്ദു സംന്യാസിമാരെ ജയിലിട്ട് പീഡിപ്പിക്കുന്ന ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഏകാധിപത്യത്തിനെതിരെ ഇന്നലെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം അരങ്ങേറി. ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളാണ് നടന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ നമ്മുടെ ചോരയാണ്. അവരെ രക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ് എന്ന് വ്യക്തമാക്കിയായിരുന്നു പ്രതിഷേധം. ഹിന്ദുക്കള്‍ക്കെതിരായ ആസൂത്രിത അക്രമങ്ങളും കൊലപാതകങ്ങളും കൊള്ളകളും സ്ത്രീകള്‍ക്കെതിരെയുള്ള ഹീനമായ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കണമെന്ന താക്കീതും നല്കി. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിലാണ് ഹിന്ദു-ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം തുടങ്ങിയത്. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്യം വിട്ടതോടെ തീവ്ര ഇസ്ളാമിസ്റ്റുകള്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ചു. എങ്ങും കൊള്ളയും കൊള്ളിവയ്പും നടമാടി. ഹിന്ദുവിനെ കണ്ടാല്‍ ഉടന്‍ കൊല്ലാനും തുടങ്ങി. ജീവിതം അപകടാവസ്ഥയിലായ ന്യൂനപക്ഷങ്ങള്‍ രാത്രി പോലും ഉറങ്ങാതെ വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും കാവലിരിക്കുകയാണ്. സ്വത്ത് വകകള്‍ കൊള്ളയടിക്കുന്നു, സ്ത്രീകളെ അപമാനിക്കുന്നു, ആരാധനാലയങ്ങള്‍ തകര്‍ക്കുന്നു, എഴുത്തുകാരെയും കലാകാരന്മാരെയും തിരഞ്ഞു പിടിച്ച് കൊല്ലുന്നു.
ആയിരക്കണക്കിന് ഭാരത സൈനികര്‍ ജീവന് കൊടുത്ത് ഉണ്ടാക്കിയതാണ് ബംഗ്ലാദേശ്. ആ ജനാധിപത്യ രാജ്യത്തെ സര്‍ക്കാരിനെ അട്ടിമറിച്ചു കൊണ്ട് മതതീവ്രവാദികള്‍ ഭരണം പിടിച്ചെടുത്തത് മുതല്‍ ബംഗ്ലാദേശ് മറ്റൊരു താലിബാന് ആയി. അവിടെ അനാഥരാക്കപ്പെട്ട ആയിരക്കണക്കിന് ഹിന്ദുക്കള്‍ വിഭജനകാലത്ത് ഭാരതത്തിലേക്ക് വരാതെ സ്വന്തം മാതൃഭൂമിയില്‍ ജീവിതം വിന്യസിക്കാന്‍ ആഗ്രഹിച്ചവരാണ്. തലമുറ തലമുറകളായി വംഗഭൂമിയില്‍ ജീവിക്കുന്നവരാണ്. ഹസീനയ്ക്ക് പകരം അധികാരത്തിലെത്തിയ യൂനുസ് തീവ്രവാദികളുടെ കയ്യിലെ പാവയായി. മത ന്യൂനപക്ഷ ഹത്യക്കെതിരെ ശക്തമായ പ്രതികരണം നടത്തിയത് ഹരേകൃഷ്ണ പ്രസ്ഥാനം ആയതിനാല്‍ അവരെ തീവ്രവാദിസംഘടനയായി ചിത്രീകരിച്ച് നടപടി സ്വീകരിക്കുകയാണ്. ഇസ്കോണ്‍ സംന്യാസിമാരെ അറസ്റ്റു ചെയ്യുകയാണ്. ചിന്മയ് കൃഷ്ണദാസ് എന്ന സംന്യാസിയെ അറസ്റ്റു ചെയ്തതിനെതിരെ വന്‍ പ്രതിഷേധമുയരുന്നതിനിടെ ഇസ്കോണിന്റെ മറ്റൊരു സംന്യാസിയായ ശ്യാംദാസ് പ്രഭുവിനെയും അറസ്റ്റു ചെയ്തു. ഇവര്‍ക്കുവേണ്ടി കോടതിയില്‍ വാദിക്കാന്‍ തയ്യാറായ അഭിഭാഷകരെ തല്ലിച്ചതച്ചു. അതിനാല്‍ കേസ് വാദം കേള്‍ക്കാന്‍ പോലും സാധിച്ചില്ല.
ബംഗ്ലാദേശിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചത് വലിയ ആഘോഷമാക്കിയവര്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വംശഹത്യ കണ്ടതായി ഭാവിക്കുന്നില്ല. ഹമാസിനെ പോലുള്ള തീവ്രവാദികള്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തിയ മതേതരന്മാരും നിശബ്ദരാണ്. ബംഗ്ലാദേശില്‍ ന്യുനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവിടുത്തെ ഭൂരിപക്ഷ ജനത നിശബ്ദരാണ്. ഭാരതത്തില്‍ ഏതെങ്കിലും ന്യുനപക്ഷ വിഭാഗം ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധം ഉയര്‍ത്തുന്നത് ഇവിടുത്തെ 75% വരുന്ന ഹിന്ദുക്കള്‍ ആണല്ലോ. ബംഗ്ലാദേശിലെ അതിക്രമങ്ങള്ക്കെതീരെ ഭാരതത്തോട് ഒപ്പം അന്താരാഷ്ട്ര സമൂഹവും ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: