ചെന്നൈ: സദ് ഗുരു ജഗ്ഗി വാസുദേവിനെ അപമാനിച്ച് വാര്‍ത്തകളും വീഡിയോകളും പ്രസിദ്ധീകരിച്ച നക്കീരന്‍ മാസികയ്‌ക്കും എഡിറ്റര്‍ നക്കീരന്‍ ഗോപാലിനും എതിരെ മൂന്ന് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആശ്രമം. ദല്‍ഹി ഹൈക്കോടതിയില്‍ സദ് ഗുരു നല്‍കിയ പരാതിയിലാണ് ഈ ആവശ്യം. ഇവ പ്രസിദ്ധീകരിച്ചതിനാല്‍ ഗൂഗിളും യൂട്യൂബും പ്രതികളാണെന്നും ആശ്രമത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കേസ് ഇനി 2025 ഏപ്രിലില്‍ വാദം കേള്‍ക്കും. ഇഷ ആശ്രമത്തില്‍ കുട്ടികളോട് മോശമായി പെരുമാറുന്നു എന്നാണ് നക്കീരന്‍ മാസികയുടെ എഡിറ്റര്‍ നക്കീരന്‍ ഗോപാല്‍ ആവശ്യപ്പെടുന്നത്. നീക്കരന്‍ ഗോപാലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് നേരത്തെ നക്കീരന്‍ ഗോപാല്‍ സദ് ഗുരുവിന്റെ ഇഷ ആശ്രമത്തിനെതിരെ നോട്ടീസ് അയച്ചിരുന്നു.
സദ്ഗുരു ജഗ്ഗിവാസുദേവിനും അദ്ദേഹത്തിന്റെ കോയമ്പത്തൂരിലെ ഇഷ ആശ്രമത്തിനും എതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുകയാണ്. ഡിഎംകെ നേതൃത്വത്തില്‍ ഇഷ ആശ്രമത്തെ ഇല്ലായ്മ ചെയ്യാന്‍ നീക്കമുണ്ടെന്ന് ആശ്രമം ഭാരവാഹികള്‍ പറയുന്നു.
സദ് ഗുരുവിനെ വേട്ടയാടാന്‍ ഒരു ന്യൂനപക്ഷ മതസ്ഥാപനവും ഡിഎംകെയും
സദ്ഗുരുവിനെ കേസുകളില്‍ കുടുക്കി സല്‍പേര് ഇല്ലാതാക്കാന്‍ കഴിഞ്ഞ ഏതാനും നാളുകളായി തുടര്‍ച്ചയായി ശ്രമം നടന്നുവരികയാണ്. ഡിഎംകെയും ഒരു ന്യൂനപക്ഷ സമുദായവും ചേര്‍ന്ന് പല രീതിയില്‍ ജഗ്ഗി വാസുദേവിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ ന്യൂനപക്ഷ സമുദായസ്ഥാപനം ഇവിടെ ഏക്കര്‍ കണക്കിന് വനഭൂമി വെട്ടിപ്പിടിച്ച് പണ്ട് മുതലേ പടര്‍ന്ന് പന്തലിച്ചതാണ്. അവര്‍ക്ക് സദ് ഗുരുവിന്റെ സത്വരമായ വളര്‍ച്ച ദഹിക്കുന്നില്ല. ഇതാണ് വേട്ടയാടലിന് ഒരു കാരണം. ഹിന്ദു ദര്‍ശനങ്ങളും ഹിന്ദു സംസ്കാരവും സനാതനധര്‍മ്മം പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങളും തമിഴ്നാട്ടില്‍ വേണ്ടെന്നതാണ് ഡിഎംകെ നയം. ഇത് രണ്ടും ചേരുന്ന മാരകശക്തിയുള്ള ശത്രുപക്ഷമാണ് സദ് ഗുരുവിനും കോയമ്പത്തൂരിലെ ഇഷ യോഗ കേന്ദ്രത്തിനും വിനയാകുന്നത്.
സ്റ്റാലിന്‍ മുഖ്യമന്ത്രിയായി ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറി ആദ്യനാളുകളില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പളനിവേല്‍ ത്യാഗരാജന്‍ സദ് ഗുരുവിന്റെ ആശ്രമത്തില്‍ റെയ്ഡ് ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്നു. പക്ഷെ അധികം കഴിയും മുന്‍പ് പളനിവേല്‍ ത്യാഗരാജന് മറ്റ് ചില വിവാദങ്ങളെ തുടര്‍ന്ന് രാജിവെച്ച് പുറത്തുപോകേണ്ടിവന്നു.
സദ്ഗുരുവിന്റെ പത്മവിഭൂഷണ്‍ തിരിച്ചുവാങ്ങിക്കാന്‍ നീക്കം
2017ല്‍ സദ് ഗുരുവിന് സമ്മാനിച്ച പത്മവിഭൂഷണ്‍ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.വെട്രി സെല്‍വനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. നിരവധി ക്രിമിനല്‍ കേസുകള്‍ നേരിടുന്ന സദ് ഗുരുവിന് നല്‍കിയ പത്മവിഭൂഷണ്‍ തിരിച്ചുപിടിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന് വേണ്ടിയുള്ള അഡ്വ. എം. രാധാകൃഷ്ണന്റെ വാദം. സദ് ഗുരുവിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുന്ദരേശനും വാദിച്ചു. അനധികൃതമായി വനഭൂമി കയ്യേറിയാണ് കോയമ്പത്തൂരിലെ ഇഷ യോഗ കേന്ദ്രം സ്ഥാപിച്ചത് എന്നതായിരുന്നു ഹര്‍ജിക്കാരന്റെ മറ്റൊരു വാദം.
ഈ വാദങ്ങളെല്ലാം ഹൈക്കോടതി ബെഞ്ച് തള്ളി. എല്ലാ ചട്ടങ്ങളും കണക്കിലെടുത്ത ശേഷമാണ് ഈ പുരസ്കാരം അന്ന് സദ് ഗുരുവിന് നല്‍കിയതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അതിനാല്‍ ഈ പൊതുതാല്‍പര്യഹര്‍ജി തള്ളിക്കളയുന്നുവെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു.
പെണ്‍കുട്ടികളെ തടങ്കലില്‍ വെച്ചിരിക്കുന്നു എന്ന പരാതി
തന്റെ രണ്ട് പെണ്‍മക്കളെ സദ് ഗുരു ആശ്രമത്തില്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് വാദിച്ച് ഡോ. സായിബാബ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ രണ്ട് പെണ്‍കുട്ടികളും സ്വന്തം ഇഷ്ടപ്രകാരമാണ് സദ് ഗുരുവിന്റെ ആശ്രമത്തില്‍ എത്തിയതെന്ന് വീഡിയോ കാള്‍ വഴി പെണ്‍കുട്ടികളുമായി സംസാരിച്ചപ്പോള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ കേസ് സുപ്രീംകോടതി തന്നെ തള്ളി. .
നേരത്തെ ഇതേ കേസില്‍ അച്ഛനായ ഡോ.എസ്. കാമരാജിന്റെ തന്റെ രണ്ട് പെണ്‍മക്കളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസിനോട് നേരിട്ട് പരിശോധിച്ച് നിജസ്ഥിതി റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത് മദ്രാസ് ഹൈക്കോടതിയാണ് . എന്നാല്‍ ഈ അവസരം മുതലാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍ 150 പൊലീസുകാരെയാണ് ഇഷ ഫൗണ്ടേഷനിലേക്ക് അയച്ചത്. പൊലീസ് ആറ് ഗ്രൂപ്പായി വേര്‍തിരിഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. ജഗ്ഗി വാസുദേവ് ഏതാണ്ട് ഒരു കൊടിയ കുറ്റവാളി എന്ന പ്രതീതി ജനിപ്പിക്കുകയായിരുന്നു പൊലീസ് നടപടിയുടെ ലക്ഷ്യമെന്ന് കരുതുന്നു. ഈ കേസില്‍ 150 പൊലീസുകാരാണ് സദ് ഗുരുവിന്റെ ആശ്രമത്തില്‍ റെയ് ഡ് എന്ന പേരില്‍ തള്ളിക്കയറിയത്. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് ആശ്രമത്തിനുള്ളിലെ ഡിഎംകെ സര്‍ക്കാരിന്റെ പൊലീസ് വേട്ട അവസാനിപ്പിച്ചത്. ഇഷ ഫൗണ്ടേഷനില്‍ ഇനി പൊലീസ് പരിശോധന വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള മൂന്നംഗ സുപ്രിംകോടതി ബെഞ്ച് വിധിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: