അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ശ്രീകോവിലിൽ വാനരൻ എത്തിയത് വാർത്തയായിരുന്നു. ശ്രീരാമഭക്തനായ ഹനുമാന്റെ പ്രതീകമായാണ് ഭക്തർ ഇതിനെ കണ്ടതും . ഇപ്പോഴിതാ ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ച പേരയ്‌ക്ക കഴിക്കുന്ന വാനരന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
ഹനുമാന്റെ ക്ഷേത്രത്തിനുള്ളിൽ വാനരൻ ശാന്തമായി ഇരിക്കുന്നതും പേരയ്‌ക്ക കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം . ഭഗവാൻ അർപ്പിച്ചതിന് സമാനമായ പുഷ്പമാലയും, രുദ്രാക്ഷമാലയുമൊക്കെ കഴുത്തിൽ അണിഞ്ഞിട്ടുമുണ്ട്. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാത്രമല്ല വാനരൻ ഹനുമാൻ വിഗ്രഹത്തിന് സമീപം വച്ചിരിക്കുന്ന ഗദ എടുത്ത് കൈയ്യിൽ പിടിക്കുന്നതും ചില ദൃശ്യങ്ങളിൽ കാണാം.
https://www.instagram.com/reel/DCbb-_eNaNz/?utm_source=ig_embed&ig_rid=1b448d22-22ea-4211-a67d-b5dec632ce8e
https://www.instagram.com/reel/DCxsp0rySXm/?utm_source=ig_embed&ig_rid=7d8f541b-5930-4f65-8310-704438e0a33e
പ്രതികരിക്കാൻ ഇവിടെ എഴുതുക: