കൊച്ചി: മറ്റ് സംസ്ഥാനങ്ങളിലെല്ലാം ശങ്കരാചാര്യര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുമ്പോള് കേരളത്തില്‍ അദ്ദേഹത്തെ മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുതെന്നും ഇത് പൊറുക്കാനാകാത്ത അപരാധമാണെന്നും ഡോ. കെ.എസ്. രാധാകൃഷ്ണന്. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നടന്ന അദൈ്വതത്തിന്റെ ജന്മഭൂവില്‍ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാലടിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് ശങ്കരാചാര്യരുടെ പേര് നല്കാന് കെ. കരുണാകരന് വിചാരിച്ചിട്ട് പോലും നടന്നില്ല. ശങ്കരാചാര്യരുടെ പേര് നല്കിയാല് അത് സമൂഹത്തില്‍ അസ്ഥിരത ഉണ്ടാക്കും എന്നും, മതസൗഹാര്‍ദം തകരുമെന്നുമാണ് മാര്‍ക്സിസ്റ്റുകാരും കോണ്‍ഗ്രസുകാരും കരുതുന്നത്. അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപിച്ച സര്‍വകലാശാല പോലും അദ്ദേഹത്തോട് നീതി പുലര്‍ത്തുന്നില്ല. സര്‍വകലാശാലയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കരുതുന്നത് ലോകത്തിലെ അവസാനവാക്ക് കാള്‍മാര്‍ക്സ് പറഞ്ഞു കഴിഞ്ഞു എന്നും ഇതിനപ്പുറം ആരും പോകേണ്ട എന്നുമാണ്, അദ്ദേഹം തുടര്‍ന്നു.
ശങ്കരദര്‍ശനങ്ങള്‍ ലോകത്തിന്റെ സാംസ്കാരികതയ്ക്ക് അമൂല്യമായ ഘടകമാണ്. അദ്ദേഹം സ്ഥാപിച്ച നാല് പ്രസരണ കേന്ദ്രങ്ങളാണ് (തെക്ക്-കിഴക്ക്-വടക്ക്-പടിഞ്ഞാറ്) ഭാരതത്തിന്റെ സാംസ് കാരിക ഐക്യം നിലനിര്‍ത്തുന്നത്. ലോകത്തിന് ആധ്യാത്മിക ബൗദ്ധിക ജ്ഞാനത്തിന്റെ പ്രകാശം പകര്‍ന്നു നല്കിയ അദ്ദേഹത്തെ അറിയാന്‍ വിമുഖത കാണിക്കുന്ന മലയാളി സ്വന്തം മനസാക്ഷിയോട് തന്നെ വഞ്ചന കാണിക്കുകയാണ്, ഡോ. രാധാകൃഷ്ണന് പറഞ്ഞു.
പുസ്തകോത്സവത്തിന്റെ നാലാം ദിനത്തില്‍ രാവിലെ നടന്ന ചടങ്ങ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സനാതന ധര്‍മ്മത്തിന്റെ മഹനീയതയെ ലോകത്തിന് പകര്‍ന്ന് നല്കുവാന് ശ്രീശങ്കരനെന്ന പ്രഭാവമുള്ള വ്യക്തിത്വം മലയാളനാട്ടില് ജനിച്ചു എന്നത് നമുക്ക് അഭിമാനിക്കേണ്ടതാണെന്ന് അവര്‍ പറഞ്ഞു. ശ്രീവിഷ്ണുമോഹന്‍ ഫൗണ്ടേഷന്, ചെന്നൈ, ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠന കേന്ദ്രം, ശ്രീ ശങ്കരാചാര്യ സംസ്കൃതസര്‍വകലാശാല കാലടി എന്നിവരുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ശ്രീകല എം. നായര്‍, സ്വാമി ശ്രീഹരി പ്രസാദ്, പ്രൊഫ. വി. രാമകൃഷ്ണഭട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: