ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കും.ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി പാർട്ടി ഇല്ലെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷമായി സഖ്യകക്ഷികൾ സ്വന്തം നേട്ടങ്ങൾക്കല്ലാതെ തങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെയും രാഹുലിനെയും ഉന്നം വെച്ചാണ് കെജ്‌രിവാൾ ഇത് പറഞ്ഞത്.
കേന്ദ്രത്തിനെതിരെയും കെജ്‌രിവാൾ രംഗത്തെത്തി. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട AAP എംഎൽഎയെ ജയിലിൽ അടച്ചു. തനിക്കെതിരായ ആക്രമണങ്ങളിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ഇന്നലെ തനിക്കെതിരെ ആക്രമണം ഉണ്ടായി. ഇതിൽ നടപടി എടുക്കാതെയാണ് എഎപി എംഎൽഎ നരേഷ് ബില്യനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ അറസ്റ്റിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ത് സന്ദേശമാണ് നൽകുന്നതെന്നും കെജ്രിവാൾ ചോദിച്ചു.അതേസമയം, ഇൻഡി സഖ്യവുമായും ഡൽഹി തെരഞ്ഞെടുപ്പിൽ സഖ്യത്തിനില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു. വീണ്ടും ആം ആദ്മി തന്നെ ഡൽഹി ഭരിക്കുമെന്നും കെജ്‌രിവാൾ ഉറപ്പിച്ചു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: