Kerala

ആലപ്പുഴയില്‍ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു

Published by

ആലപ്പുഴ: ചേര്‍ത്തല അര്‍ത്തുങ്കല്‍ ബൈപ്പാസില്‍ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു.നഗരസഭ 34ാം വാര്‍ഡ് തൈയ്യില്‍പാടം വീട്ടില്‍ ഉത്തമന്‍- ഉഷ ദമ്പതികളുടെ മകള്‍ നിഷാമോള്‍ (39) ആണ് മരിച്ചത്.

ചേര്‍ത്തല അര്‍ത്തുങ്കല്‍ ബൈപ്പാസില്‍ തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് അപകടം ഉണ്ടായത്.

നിഷാമോള്‍ ചേര്‍ത്തലയിലേയ്‌ക്ക് പോകവെ അര്‍ത്തുങ്കല്‍ ബൈപ്പാസില്‍ യുടേണ്‍ തിരിയുമ്പോഴായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്നും അമിത വേഗത്തില്‍ ആലപ്പുഴ ഭാഗത്തേയ്‌ക്ക് പോകുകയായിരുന്ന ടോറസ് ലോറി സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

റോഡിലേയ്‌ക്ക് തെറിച്ച് വീണ നിഷാമോളുടെ തലയിലൂടെ ലോറി കയറിയിറങ്ങി.യുവതി തല്‍ക്ഷണം മരിച്ചു. ഇതരസംസ്ഥാനക്കാരനായ ലോറി ഡ്രൈവറെയും ലോറിയും ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by