കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്ത് നിന്നുളള പക്ഷികളെ കടത്താന്‍ ശ്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്.അപൂര്‍വയിനം വേഴാമ്പലുകള്‍ ഉള്‍പ്പടെയുള്ള പക്ഷികളെയാണ് കടത്താന്‍ ശ്രമിച്ചത്.
25000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ വിലയുളള പക്ഷികളെയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ബാഗില്‍ നിന്ന് ചിറകടി ശബ്ദം ശ്രദ്ധയില്‍ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്.
14 പക്ഷികളെയാണ് കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി പക്ഷികളെയും അറസ്റ്റിലായവരെയും വനം വകുപ്പിനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: