Kerala

തൃശൂരില്‍ നാലര കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് പാലുവായ് സ്വദേശി മുബീര്‍

Published by

തൃശൂര്‍:നാലര കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മറ്റം ചേലൂരില്‍ വാടക വീട്ടില്‍ നിന്നുമാണ് പാലുവായ് സ്വദേശി അമ്പലത്തു വീട്ടില്‍ മുബീര്‍ (31) നെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ സിറ്റി ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരമാണ്  ഇയാളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്.

മറ്റം ചേലൂരുള്ള വീട്ടില്‍ കഞ്ചാവ് പാക്കറ്റുകളിലാക്കി വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ചിരുന്നു.

വീടിന്റെ മുകളിലത്തെ നിലയില്‍ കട്ടിലിന് അടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് തൂക്കി വില്‍പന നടത്താന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇവിടെയുണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by