ആലപ്പുഴ : കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു.വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാല് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍്ഥികളെ പുറത്തെടുത്തത്.ടവേറ കാറില്‍ 10 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.ലക്ഷദ്വീപ് സ്വദേശികളും ചേര്‍ത്തല സ്വദേശികളും കണ്ണൂര്‍ സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാര്‍്ത്ഥികള്‍ സിനിമയ്‌ക്ക് പോവുകയായിരുന്നു എന്നാണ് വിവരം.
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ആലപ്പുഴ ചങ്ങനാശേരി ഭാഗത്ത് നിന്നും ആലപ്പുഴ ദേശീയപാത ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്.
മഴ മൂലം കാര്‍ തെന്നി നിയന്ത്രണം തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് നിഗമനം. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസ് യാത്രക്കാരില്‍ ചിലര്‍ക്ക് നിസാര പരിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക