കോഴിക്കോട്: കൊയിലാണ്ടി കൊല്ലംചിറയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു.മൂടാടി വെള്ളറക്കാട് നാസറിന്റെ മകന്‍ നിയാസാണ്(19) മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം ചിറയില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.
ആഴമുള്ള വലിയ ചിറയാണിത്. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ പരിശോധനക്കൊടുവില്‍ വൈകിട്ട് ഏഴരയോടെയാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക