തിരുവനന്തപുരം: മംഗലപുരത്ത് ഏരിയാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയ മുന്‍ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കാന്‍ സി പി എം. മധു മുല്ലശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തു.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയോടുളള എതിര്‍പ്പിനെ തുടര്‍ന്നാണ് മധുവിന്റെ ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണം.എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. താന്‍ പാര്‍ട്ടി വിടുകയാണെന്നും മുല്ലശേരി മധു പരസ്യമായി പറഞ്ഞിരുന്നു. വി. ജോയ് ജില്ലാ സെക്രട്ടറി ആയതുമുതല്‍ തന്നോട് അവഗണന കാണിച്ചുവെന്നും മധു കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മധു മുല്ലശ്ശേരിയുടെ അവകാശവാദം. എതിര്‍വാ പറഞ്ഞാല്‍ ഉടന്‍ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിവ് രീതിയാണെന്ന് മധു പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക