India

തെലങ്കാനയിൽ ദുരഭിമാനക്കൊല; വനിതാ കോണ്‍സ്റ്റബിളിനെ കാറിടിപ്പിച്ച ശേഷം കുത്തി കൊലപ്പെടുത്തി സഹോദരൻ

Published by

തെലങ്കാന: ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്‌തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. ഹയാത്ത്നഗർ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ നാഗമണിയുടെ സഹോദരൻ പരാശാണെന്ന് പോലീസ് പറയുന്നു. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊല്ലുകയായിരുന്നു. 15 ദിവസം മുന്‍പായിരുന്നു നാഗമണിയുടെ വിവാഹം. മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു.

ആക്രമണം നടത്തിയതിന് ശേഷം സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പരാശിനെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by