കോട്ടയം: റെയില്‍പാതയ്‌ക്കും ദേശീയ പാതയ്‌ക്കുമായി പണ്ടില്ലാതിരുന്ന വേഗത്തിലാണ് ഭൂമി ഏറ്റെടുത്തു നല്‍കുന്നതെന്ന സംസ്ഥാന സര്‍ക്കാരിന്‌റെ അവകാശവാദം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നല്‍കുന്നതില്‍ കേരളം പിന്നിലാണെന്ന് കണക്കുകള്‍ നിരത്തി കേന്ദ്രസര്‍ക്കാര്‍ സമര്‍ത്ഥിക്കുന്നു. എന്നാല്‍ ഇതിന് സംസ്ഥാന സര്‍ക്കാരിന്‌റെ ഭാഗത്തു നിന്നുണ്ടാകുന്നത് കേവലം ഒഴുക്കന്‍ പ്രസ്താവനകളാണ്.
അങ്കമാലി എരുമേലി റെയില്‍ പാത തന്നെ ഏറ്റവും നല്ല ഉദാഹരണം. പാതയ്‌ക്ക് ഏറ്റെടുത്തു നല്‍കേണ്ട 416 ഹെക്ടറില്‍ ഇതിനകം 24 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുത്തത്. അതായത് 392 ഹെക്ടര്‍ ഇനിയും ഏറ്റെടുക്കാനുണ്ട്. 252 കോടി രൂപ റെയില്‍വേ ഇതിനായി നല്‍കിയെങ്കിലു പ്രതികരണമില്ല. 2019ല്‍ പദ്ധതി മരവിപ്പിച്ചപ്പോള്‍ റെയില്‍വേ പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. റെയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ 2014 കോടി രൂപയാണ് വിവിധ കളക്ടറേറ്റുകളില്‍ റെയില്‍വേ കെട്ടിവെച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ചെലവഴിച്ചതിന്‌റെ കൃത്യമായി കണക്ക് സംസ്ഥാന സര്‍ന്‌റെ കൈവശമില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക