കോട്ടയം: വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട മുഹമ്മദ് ഹാനി എന്ന കുട്ടി തന്റെ കണ്ണുതുറപ്പിച്ചുവെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ദുരന്തഭൂമിയില്‍ ഈ കുട്ടിയെ കണ്ടപ്പോള്‍ എന്ത് സമ്മാനമാണ് വേണ്ടതെന്ന് താന്‍ ചോദിച്ചുവെന്നും ഒന്നും വേണ്ടെന്നാണ് ആ കുട്ടി പറഞ്ഞതെന്നും പ്രിയങ്ക. എന്താണ് ഹോബി എന്നാരാഞ്ഞപ്പോള്‍ മറ്റുള്ളവരെ സഹായിക്കലാണ് എന്നായിരുന്നു മറുപടി. തന്റെ ഹൃദയത്തിലാണ് മുഹമ്മദ് ഹാനിയുടെ മറുപടി തട്ടിയതെന്നും മറ്റുള്ളവരെ സഹായിക്കുക എന്ന ഹാനിയുടെ ലക്ഷ്യമായിരിക്കും മുന്നോട്ടുള്ള യാത്രയില്‍ തന്നെ നയിക്കുകയെന്നും പ്രിയങ്ക ഗാന്ധി സ്വീകരണ സമ്മേളനത്തില്‍ വികാരനിര്‍ഭരമായി പറഞ്ഞു.
മറ്റുള്ളവരെ സഹായിക്കുക എന്ന ആശയം മുഹമ്മദ് ഹാനി എന്ന ഒരു കുട്ടിയില്‍ നിന്ന് വേണ്ടിവന്നു പ്രിയങ്കഗാന്ധി എന്ന നേതാവിനു പഠിക്കാന്‍. മൂന്നു തലമുറയുടെ ഭരണചരിത്രമുള്ള കുടുംബത്തില്‍ നിന്ന് വന്നിട്ടും മറ്റുള്ളവരെ സഹായിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയാണെന്ന് തിരിച്ചറിയാന്‍ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞത് കഴിഞ്ഞദിവസമാണ് !
മുഹമ്മദ് ഹാനി എന്ന ആ കുട്ടിയുടെ നിലപാടിനു മുന്നില്‍ കേരളം നമസ്‌കരിക്കുന്നു. ജനസേവനം എന്നത് ഇസഡ് പ്‌ളസ് സുരക്ഷയ്‌ക്കു നടുവിലൂടെയുള്ള ഘോഷയാത്രയല്ല എന്ന തിരിച്ചറിവ് ഈ നേതാവിന് ഉണ്ടാക്കിക്കൊടുത്തതില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക