Thiruvananthapuram

പി എം സൂര്യ ഭവനം പദ്ധതി; ഏറ്റെടുത്ത് ഗ്രാമീണ മേഖല

Published by

കിളിമാനൂര്‍ :കുടുംബത്തിന്റെ സാമ്പത്തിക ലാഭത്തിനൊപ്പം രാജ്യത്തിനും നേട്ടമാകുന്ന പിഎം സൂര്യഘര്‍ ( പിഎംസൂര്യ ഭവനം) പദ്ധതിക്ക് ഗ്രാമീണ മേഖലയിലടക്കം സ്വീകാര്യതയേറുന്നു. ജനക്ഷേമവും രാജ്യക്ഷേമവും മുന്‍ നിര്‍ത്തി ഈ വര്‍ഷം ആദ്യമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. സുതാര്യമായ വായ്പ സൗകര്യം,സബ്‌സിഡി എന്നിവയോടെ പ്രഖ്യാപിച്ച പദ്ധതിയെ കേരളത്തില്‍ ജനങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് .

ജില്ലയില്‍ കിളിമാനൂര്‍ കെഎസ്ഇബിക്ക് കീഴില്‍ ഇതിനോടകം 200 ഓളം വീടുകളില്‍ പുരപ്പുര സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചു കഴിഞ്ഞു. പഞ്ചായത്ത് പ്രദേശങ്ങളിലാണ് പ്ലാന്റുകള്‍ അധികം എന്നതും ശ്രദ്ധേയമാണ്. അതേ സമയം ഉത്പാദിപ്പിക്കുന്ന വൈദുതിക്ക് കെഎസ്ഇബി നല്‍കുന്ന പ്രതിഫലം പോരെന്ന ആക്ഷേപം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഒരു കിലോവാട്ട് പ്ലാന്റിന് 30,000 രൂപയും , രണ്ട് കിലോവാട്ടിന് 60,000 രൂപയും 3കിലോവാട്ടിന് 78,000 രൂപയും സബ്‌സിഡി ലഭിക്കുമെന്നതാണ് വലിയ പ്രത്യേകത. 3കിലോ വാട്ടിന് മുകളില്‍ പ്ലാന്റ്സ്ഥാപിച്ചാലും 78,000 രൂപ മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളു. പ്ലാന്റ് സ്ഥാപിക്കുന്നതിന് നിരവധി അംഗീകൃത ഏജന്‍സികള്‍ നിലവിലുണ്ട് ഇഷ്ടമുള്ളവരെ കണ്ടെത്തുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ഓരോ ദിവസവും ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രയെന്ന് അറിയുന്നതിനുള്ള സൗകര്യവും ഉണ്ട്. സംസ്ഥാനത്ത് അര ലക്ഷത്തിലധികം വീടുകളില്‍ പുരപ്പുര സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചു കഴിഞ്ഞു .കഴിഞ്ഞ മാസം അവസാനം വരെ 85,400 പേരാണ് അപേക്ഷ സമര്‍പ്പിച്ചത് .51,301 പേര്‍ വീടുകളില്‍ പ്ലാന്റ് സ്ഥാപിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by