ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയില്‍ ചിറ്റാറ്റിന്‍കര വാര്‍ഡിലെ നാട്ടുകാരെ അധിക്ഷേപിച്ച് ഫ്‌ലക്‌സ് ബോര്‍ഡുവച്ച് ഡിവൈഎഫ്‌ഐ. വാര്‍ഡില്‍ സാമൂഹ്യവിരുദ്ധര്‍ താവളമനാക്കിയ വനംപോലെ കിടക്കുന്ന 10 ഏക്കറോളം സ്വകാര്യ ഭൂമി ക്കിതരെ നാട്ടുകാര്‍ പരാതി ഉന്നയിച്ചതോടെയാണ് നാട്ടുകാരെ അധിക്ഷേപിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.
സ്വകാര്യ ഭൂമിയിലെ കാട്ടിലുള്ള പന്നി, പാമ്പ് പെരുച്ചാഴി, പെരുമ്പാമ്പ്, മുള്ളന്‍ പന്നി തുടങ്ങിയ ജീവികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശലല്യംകാരണം ഏറെക്കാലമായി നാട്ടുകാര്‍ ദുരിതത്തിലാണ്. ഇതിന് പരിഹാരം കാണാന്‍ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു. സിപിഎം പ്രതിനിധിയായ രമ്യ സുധീറിന്റെ നേതൃത്വത്തിലുള്ള ഗ്രാമസഭയിലടക്കം നിരവധി തവണ പരാതി നല്‍കി. എന്നാല്‍ നടപടി ഉണ്ടായില്ല. ഇതോടെ ബിജെപി പ്രവര്‍ത്തകന്‍ ദീപു ചിറ്റാറ്റിന്‍കര മുന്നിട്ടിറങ്ങി നാട്ടുകാരെ സംഘടിപ്പിച്ചു. ഒപ്പുശേഖരിച്ച് നഗരസഭയ്‌ക്ക് പരാതി നല്‍കി. ജന്മഭൂമി ഇത് സംബന്ധിച്ച് വാര്‍ത്തയും നല്‍കി. ഇതാണ് ഡിവൈഎഫ്‌ഐയെ പ്രകോപിപ്പിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സുധീര്‍ ചുമതലയേറ്റിട്ട് 4 വര്‍ഷമായി. അതിന് മുന്നേ പ്രദേശം വൃത്തിയാക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുകയാണ്. എന്നിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പരാതി നല്‍കിയതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ വസ്തു ഉടമകള്‍ ആരെന്നറിയില്ലെന്ന മറുപടിയാണ് നഗരസഭ നല്‍കിയിരിക്കുന്നത്. ഇതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ‘ഇപ്പോ ശരിയാക്കിത്തരാം’ എന്ന ബോര്‍ഡ് ഡിവൈഎഫ്‌ഐ സ്ഥാപിച്ചത്. നാട്ടുകാരുടെ പരാതിയെ അധിക്ഷേപിച്ച് ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രദേശത്ത് അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക