പുതുക്കാട്: വരന്തരപ്പിള്ളി പൗണ്ടില്‍ കീറി ഒട്ടിച്ച 50 രൂപ നോട്ട് മാറ്റി നല്‍കണമെന്ന് പറഞ്ഞ ദേഷ്യത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ആള്‍ ബേക്കറി അടിച്ചുതകര്‍ത്തു. പൗണ്ട് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ശങ്കര സ്‌നാക്‌സ് എന്ന കടയിലാണ് ആക്രമണം നടന്നത്. ശനി
യാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
70 രൂപയുടെ സാധനങ്ങളാണ് ഇയാള്‍ വാങ്ങിയത്. ഇതിനായി നല്‍കിയ നോട്ടുകളില്‍ ഉണ്ടായിരുന്ന 50 രൂപ നോട്ട് കീറി ഒട്ടിച്ച നിലയിലായിരുന്നു. ഈ രൂപ എടുക്കില്ലെന്നും മാറ്റി നല്‍കണമെന്നും കടയുടമ പറഞ്ഞതോടെ കുറച്ചുകഴിഞ്ഞ് വരാമെന്ന് പറഞ്ഞ് വാങ്ങിയ സാധനങ്ങള്‍ എടുക്കാതെ ഇയാള്‍ മടങ്ങുകയായിരുന്നു. പിന്നീട് രണ്ടുമണിക്കൂറിന് ശേഷം മദ്യലഹരിയില്‍ എത്തിയ ഇയാള്‍ കടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടി ച്ച് ചില്ല് അലമാരകള്‍ തകര്‍ ക്കുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങള്‍ കടയിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു.
കടയിലെ ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വരന്തര പ്പിള്ളി പോലീസ് ഇയാളെ പിടികൂടിയെങ്കിലും വിട്ടയച്ചു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. കടയുടമ മണ്ണുത്തി സ്വദേശി വേങ്ങത്താനത്തില്‍ വിനോദ് പോലീസില്‍ പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക