ബെംഗളൂരു: ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കണ്ടെയ്‌നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈലുകൾ മോഷണം പോയി. ചിക്കബെല്ലാപുരയിലാണ് സംഭവം. കണ്ടെയ്‌നറിൽ അയച്ച ഷവോമി കമ്പനിയുടെ മൂന്ന് കോടി രൂപ വിലമതിക്കുന്ന മൊബൈലുകളാണ് മോഷണം പോയത്.
നവംബർ 22ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വാഹനം ബെംഗളൂരുവിലേക്ക് എത്താതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ജിപിഎസ് ട്രാക്ക് ചെയ്തപ്പോൾ ചിക്കബെല്ലാപുരയിലെ റെഡ്ഡി ഗൊല്ലഹള്ളിയിൽ ഹൈവേയ്‌ക്ക് സമീപം കണ്ടെയ്‌നർ ഉള്ളതായി കണ്ടെത്തി. കമ്പനി അധികൃതർ സ്ഥലത്തെത്തി കണ്ടെയ്നർ തുറന്നപ്പോഴാണ് മോഷണവിവരം മനസിലായത്. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.
മോഷണത്തിന് പിന്നിൽ ഡ്രൈവറാകാമെന്ന നിഗമനത്തിലാണ് പോലീസ്. ഒഴിഞ്ഞ കണ്ടെയ്നർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അതേസമയം, കണ്ടെയ്‌നർ കണ്ടെത്തിയ സ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി കാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: