കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുത്ത എംഎല്‍എമാരുടെ ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് പങ്കെടുക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയുടേയും സ്പീക്കറുടെയും ക്ഷണം സ്വീകരിച്ചാണ് ഗവര്‍ണര്‍ മുന്‍ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി നിയമസഭയിലെത്തി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത്.
രാജ്ഭവന്‍-സര്‍ക്കാര്‍ ബന്ധങ്ങളില്‍ ഗവര്‍ണര്‍ പുതിയ ആകാശവും പുതിയ ഭൂമിയും വിഭാവനം ചെയ്യുന്നുവെന്ന് രാജ്ഭവന്‍ എക്‌സില്‍ കുറിച്ചു. ഗവര്‍ണര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇതൊരു നിര്‍ണായക സംഭവവികാസമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക