പെരുമ്പാവൂരിൽ ബംഗാൾ സ്വദേശി ഭാര്യയെ കഴുത്തറുത്തു കൊന്നു. പെരുമ്പാവൂർ ഭായി കോളനിയിലെ ഹോട്ടൽ ജീവനക്കാരനായ ഷീബാ ബഹദൂർ ഛേത്രിയാണ്( 51) തന്റെ ഭാര്യയായ മാമുനിയെ കഴുത്തറത്തു കൊന്നത്. വളർത്തു മകനുമായി ഉണ്ടായ പ്രണയബന്ധമാണ് ഭാര്യയെ കഴുത്തറുത്തു കൊല്ലാൻ കാരണമെന്ന് പ്രതി പൊലീസിൻറെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ബഹദൂർ ഛേത്രിയും മാമുനിയും പത്തുവർഷമായി കേരളത്തിലാണ് താമസം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി. ബഹദൂർ ഛേത്രിയ്‌ക്ക് 16 വയസ്സുള്ളപ്പോൾ ഒരു ആൺകുട്ടിയെ ഇയാൾ എടുത്തു വളർത്തിയിരുന്നു. ഇയാൾ കുടുംബത്തോടൊപ്പമായിരുന്നു കഴിഞ്ഞത്. എന്നാൽ ഇപ്പോൾ 35 വയസ്സുള്ള ഈ വളർത്തു മകനും ഭാര്യയും തമ്മിൽ അടുപ്പമായി. അടുപ്പം ബഹദൂർ അറിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹത്തിന് സമ്മതിച്ചു. എന്നാൽ വിവാഹശേഷം കേരളത്തിൽ നിന്നു പോകണം എന്നായിരുന്നു ഇയാളുടെ നിബന്ധന. ഇത് വളർത്തു മകനും മാമുനിയും തെറ്റിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വിവാഹം കഴിഞ്ഞതിന്റെ സൂചനയായി ഭാര്യയെ വളർത്തുമകൻ സിന്ദൂരം അണിയിച്ചിരുന്നു. ഇതുകണ്ട ബഹദൂർ ഛേത്രി ഇവരോട് നാടുവിട്ടു പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതു വകവയ്‌ക്കാതെ ഇവർ ഇവിടെ തുടരുകയും മാമുനി ഹോട്ടൽ ജോലിക്ക് പോവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ബഹദൂർ ഛേത്രി ഹോട്ടലിലെ അടുക്കളയിൽ വച്ച് മാമുനിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപാതകത്തിനുശേഷം ആയുധവുമായി ഇയാൾ പൊലീസിൽ സ്വയം കീഴടങ്ങി. മാമുനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ ആദ്യ ഭാര്യയിൽ 22 കാരനായ ഒരു മകൻ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക