Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗ്ലാദേശ് വീണ്ടും പാകിസ്ഥാനാവുമ്പോള്‍

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Dec 2, 2024, 06:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തിന്റെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ അഞ്ച് ഘട്ടങ്ങളിലായി 20 വര്‍ഷം അധികാരത്തിലിരുന്ന അവാമി ലീഗ് നേതാവായ ഷേഖ് ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിക്കുകയും, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തുകയും ചെയ്തിരിക്കുന്നത് ഭാരതത്തിനും ലോകത്തിനും പാകിസ്ഥാനു പുറമെ ഇസ്ലാമികവല്‍ക്കരണത്തിന്റെ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിച്ച 1971 ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ പിന്മുറക്കാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ നടന്ന പ്രക്ഷോഭമാണ് ഹസീന സര്‍ക്കാരിന്റെ അട്ടിമറിയിലേക്ക് നയിച്ചത്. സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടെ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന ഷേഖ് ഹസീന ഭാരതത്തില്‍ അഭയം തേടി.

ബംഗ്ലാദേശില്‍ നടന്നത് ആഭ്യന്തര അട്ടിമറിയാണെങ്കിലും ഭാരതവിരുദ്ധ ശക്തികളുടെ ആഗോളതലത്തിലുള്ള ഇടപെടലുകള്‍ അതിനു പിന്നിലുണ്ട്. സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം കോടതി റദ്ദാക്കിയിട്ടും പ്രക്ഷോഭം പിന്‍വലിക്കാന്‍ അതിനു നേതൃത്വം നല്‍കിയവര്‍ തയ്യാറായില്ല. അമേരിക്ക, ജര്‍മനി, ഇറ്റലി, നേപ്പാള്‍, ഭാരതം, പാകിസ്ഥാന്‍, മാള്‍ട്ട എന്നീ രാജ്യങ്ങളിലെ ഇസ്ലാമിക മതമൗലികവാദികളും ഇടതുപക്ഷ ഗ്രൂപ്പുകളും പ്രക്ഷോഭത്തെ പിന്തുണച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രത്യക്ഷത്തിലുള്ള സഹായവും ഇതിനുണ്ടായിരുന്നു. മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞര്‍ ബംഗ്ലാദേശിലെത്തുകയും, ബിഎന്‍പി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചില അമേരിക്കന്‍ സംഘടനകളും വ്യവസായികളും ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ഫണ്ടു ചെയ്തു. കടുത്ത ഭാരതവിരുദ്ധനായ ജോര്‍ജ് സോറോസ്, ഡൊണാള്‍ഡ് ലു, നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡമോക്രസി, ഫോര്‍ഡ് ഫൗണ്ടേഷന്‍, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ എന്നിവ ഇതില്‍പ്പെടുന്നു.

ബംഗ്ലാദേശില്‍ ഒരു വ്യോമത്താവളം അനുവദിക്കണമെന്ന ആവശ്യം നിരസിച്ചതാണ് അമേരിക്കന്‍ ഭരണകൂടത്തെ ഹസീന സര്‍ക്കാരിനെതിരാക്കിയത്. ഭാരതത്തിന്റെ പിന്തുണ ബംഗ്ലാദേശ് സര്‍ക്കാരിനുള്ളതും, പ്രധാനമന്ത്രിമാരായ ഹസീനയും നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദബന്ധവും ജോ ബൈഡന്‍ ഭരണകൂടം ഇഷ്ടപ്പെട്ടിരുന്നില്ല. ഹിലരി ക്ലിന്റണുമായി അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്
ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസിനെതിരെ എഫ്ബിഐ അന്വേഷണം നടത്തിയിരുന്നു. അതേ യൂനുസാണ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കളിപ്പാവയായി ബംഗ്ലാദേശിന്റെ ഭരണാധികാരിയായിരിക്കുന്നത്!

സംവരണ വിരോധം ഒരു മറമാത്രം

കടുത്ത ഇസ്ലാമികവല്‍ക്കരണത്തിനുള്ള ത്വരയാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിക്കുന്നത്. സംവരണവിരുദ്ധ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത് വിദ്യാര്‍ത്ഥികളാണെങ്കിലും അതിന്റെ നേതൃത്വം കടുത്ത മതമൗലികവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമിക്കായിരുന്നു. പ്രതിപക്ഷമായ ബിഎന്‍പി അവസരത്തിനൊത്ത് ഉയര്‍ന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്നു. മുന്‍കാലത്തും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയും സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയും രംഗത്തുവന്ന ജമാ അത്തെ ഇസ്ലാമി സൃഷ്ടിച്ച മതാത്മക അന്തരീക്ഷത്തില്‍ നിരവധി എഴുത്തുകാര്‍ കൊലചെയ്യപ്പെട്ടു. ‘ലജ്ജ’ എന്ന നോവലെഴുതിയ തസ്ലിമ നസ്റീന് ബംഗ്ലാദേശില്‍നിന്ന് ഭാരതത്തിലേക്ക് പലായനം ചെയ്യേണ്ടി വന്നത് ഈ പശ്ചാത്തലത്തിലാണ്. ഹസീന സര്‍ക്കാര്‍ താഴെ വീണതോടെ ഇസ്ലാമിക മതമൗലികവാദികള്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുക തന്നെയായിരുന്നു. ഹസീന സര്‍ക്കാര്‍ ജയിലിലടച്ചിരുന്ന മതമൗലികവാദികളെ തുറന്നുവിട്ടതോടെ അക്രമം ആളിക്കത്തുകയും ചെയ്തു.

ഹസീന സര്‍ക്കാര്‍ അധികാരത്തിന് പുറത്തായതോടെ ബംഗ്ലാദേശിനെ പിടിമുറുക്കിയിരിക്കുന്ന ഇസ്ലാമിക മതമൗലികവാദത്തിന്റെ തനിനിറം പൂര്‍ണമായിത്തന്നെ പുറത്തുവന്നു. ബംഗ്ലാദേശിന്റെ ‘മതേതര പ്രതിച്ഛായയ്‌ക്ക്’ എതിരെ വലിയ കടന്നാക്രമണമാണ് നടന്നത്. ബംഗ്ലാദേശിന്റെ രാഷ്‌ട്ര പിതാവായ മുജിബൂര്‍ റഹ്മാന്റെ മുതല്‍ ആ രാജ്യത്തിന്റെ ദേശീയ ഗാനം എഴുതിയ രവീന്ദ്രനാഥ ടഗോറിന്റെ വരെ പ്രതിമകളും പ്രതീകങ്ങളും ചുമര്‍ചിത്രങ്ങളും ആക്രമിച്ചു തകര്‍ത്തു. വിവിധ പ്രദേശങ്ങളിലായി ഇത്തരം 1,492 സ്മാരകങ്ങളാണ് ഇസ്ലാമിക മതഭ്രാന്തന്‍മാര്‍ തകര്‍ത്തത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാസങ്ങളോളം ഈ വിധ്വംസനങ്ങള്‍ തുടര്‍ന്നു. പലയിടങ്ങളിലും മതമൗലികവാദികളായ യുവാക്കള്‍ പര്‍ദ്ദയണിഞ്ഞ് മോട്ടോര്‍ ബൈക്കുകളില്‍ കറങ്ങിയാണ് അക്രമങ്ങള്‍ നടത്തിയത്.

ഇത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. വ്യാപകവും ആസൂത്രിതവുമായ ആക്രമണമായിരുന്നു ഇത്. പാഠ്യപദ്ധതി ഇസ്ലാമികവല്‍ക്കരിക്കണമെന്ന ആവശ്യം ഇതിനിടെ ഉയര്‍ന്നുകഴിഞ്ഞു. മതേതര-ജനാധിപത്യ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ദേശീയ ഗാനം മാറ്റണമെന്ന മുറവിളിയും ഉയര്‍ന്നിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമി സൃഷ്ടിച്ച അന്തരീക്ഷത്തില്‍ ഹിസ്ബ്-ഉത്-തഹ്വീര്‍ പോലുള്ള തീവ്രവാദ സംഘടനകള്‍ കൂടുതല്‍ അക്രമങ്ങളുമായി കളംപിടിച്ചു. മതമൗലികവാദം ശക്തിപ്പെടുത്തുന്നതില്‍ ഇസ്ലാമിക പണ്ഡിതന്മാരും സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നവരും വലിയ പങ്കു വഹിച്ചു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സ്വാധീനിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. മതമൗലിക ആശയങ്ങള്‍ പ്രചരിപ്പിക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ ഒറ്റക്കെട്ടായി നീങ്ങി സമൂഹത്തെ സ്വാധീനിക്കുകയും, ഭരണകൂടത്തെ നിയന്ത്രിച്ച് രാഷ്‌ട്രത്തിന്റെ ഘടന തന്നെ മാറ്റാന്‍ ശ്രമിക്കുകയുമാണ്. ഇതിന് വഴിപ്പെടുന്ന സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്.

ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ബംഗ്ലാദേശിന്റെ ഭരണഘടന മാറ്റണമെന്ന ആവശ്യം മതമൗലികവാദികള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. നിലവിലുള്ള ഭരണഘടന ഭാരതം അടിച്ചേല്‍പ്പിച്ചതാണെന്നും, അത് മാറിയേ തീരൂ എന്നുമാണ് ഖിലാഫത്ത് മജ്ലിസ് എന്ന സംഘടന ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ ഭരണഘടനയില്‍ ഭാരതസ്വാധീനം പ്രകടമാണെന്നാണ് ജമാഅത്തെ ഇസ്ലാമി പറയുന്നത്. ഹസീനയുടെ ഭരണത്തിന്‍ കീഴില്‍ തന്നെ വിദ്യാഭ്യാസ മേഖലയെ സ്വാധീനിക്കാന്‍ മതമൗലികവാദികള്‍ക്ക് കഴിഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ തങ്ങളുടെ അജണ്ട പൂര്‍ണമായും നടപ്പാക്കാന്‍ ഇക്കൂട്ടര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇത് വിജയിക്കുന്ന പക്ഷം ഇതരമതസ്ഥര്‍ക്കും മതേതര ചിന്താഗതിക്കാര്‍ക്കും ബംഗ്ലാദേശില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടും.

ഹിന്ദുക്കളെ വേട്ടയാടുന്നു

സംവരണ വിരുദ്ധ പ്രക്ഷോഭം മതപരമായ ആക്രമണത്തിന്റെ മറയായിരുന്നുവെന്ന് വളരെ വേഗം തെളിഞ്ഞു. ഹസീന സര്‍ക്കാര്‍ രാജിവച്ചതു മുതല്‍ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെയാണ് ഹിന്ദു-ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആരാധനാ ക്ഷേത്രങ്ങള്‍ക്കും നേരെ നടന്നത്. 52 ജില്ലകളിലായി 205 ഇത്തരം ആക്രമണങ്ങളുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇടക്കാല സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് യൂനുസിന് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ കത്തെഴുതി: ‘ഞങ്ങളുടെ ജീവിതം അപകടാവസ്ഥയിലാണ്. സംരക്ഷണം നല്‍കണം. രാത്രി പോലും ഉറങ്ങാതെ ഞങ്ങളുടെ വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും കാവലിരിക്കുകയാണ്. ഇതുപോലുള്ള സംഭവങ്ങള്‍ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. സര്‍ക്കാര്‍ സമുദായ സൗഹാര്‍ദ്ദം പുനഃസ്ഥാപിക്കണം.’ കൗണ്‍സില്‍ പ്രസിഡന്റുമാരില്‍ ഒരാളായ റൊസാരിയോ കത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മതമൗലികവാദികളുടെ താളത്തിനു തുള്ളുന്ന യൂനുസിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികളൊന്നുമുണ്ടായില്ല. ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കുമെതിരായ അക്രമങ്ങള്‍ പിന്നെയും തുടര്‍ക്കഥയായി.

2024 ആഗസ്റ്റ് അഞ്ചിന് ഷേഖ് ഹസീന സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതിനെ തുടര്‍ന്ന് മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ബുദ്ധമതക്കാരുടെയും വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കുമെതിരെ ആക്രമണമഴിച്ചുവിട്ടു. ഇത്തരം 2010 സംഭവങ്ങളുണ്ടായെന്ന് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. 16 ദിവസത്തിനിടെ 69 ക്ഷേത്രങ്ങളാണ് ആക്രമിച്ചത്. ഇക്കാലയളവില്‍ 157 മതന്യൂനപക്ഷ കുടുംബങ്ങള്‍ ആക്രമിച്ച് നശിപ്പിക്കുകയും കവര്‍ച്ച ചെയ്യുകയുണ്ടായി. വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിച്ചു. ഹിന്ദുവിരുദ്ധമായ ആക്രമണങ്ങള്‍ക്ക് ആക്കംകൂട്ടാനെന്നവണ്ണം ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദയോട് ഐക്യം പ്രഖ്യാപിക്കുന്ന അന്‍സറുള്ള ബംഗ്ലാ ടീം ( എബിടി) എന്ന സംഘടനയുടെ തലവന്‍ അന്‍സറുള്ളയെപ്പോലുള്ളവരെ യൂനുസ് സര്‍ക്കാര്‍ ജയില്‍മോചിതരാക്കുകയും ചെയ്തു.

1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാകിസ്ഥാന്റെ സൈന്യം കാണിച്ച പകയുടെയും കിരാതമായ അക്രമങ്ങളുടെയും പ്രതിഫലനമാണ് ഹിന്ദുക്കള്‍ക്കെതിരെ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെയും മറ്റും നേതൃത്വത്തില്‍ നടക്കുന്നത്. 1971 ലെ യുദ്ധകാലത്ത് രണ്ട് ലക്ഷം സ്ത്രീകളും കുട്ടികളുമാണ് ബലാത്സംഗം ചെയ്യപ്പെട്ടത്.10 ദശലക്ഷം പേര്‍ ഭാരതത്തിലേക്ക് പലായനം ചെയ്യപ്പെട്ടു. ബംഗാളി വനിതകള്‍ പൊതു സ്വത്താണെന്നാണ് പാക് സൈനികര്‍ നടത്തിയ ബലാത്സംങ്ങളെ ന്യായീകരിച്ചുകൊണ്ട് ഇമാമുമാര്‍ പ്രഖ്യാപിച്ചത്. 1990 കളില്‍ ഹിന്ദുക്കള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കുമെതിരെ നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ച ഇപ്പോഴത്തെ അക്രമങ്ങളില്‍ കാണാവുന്നതാണ്.

ഭാരതത്തിന്റെ പിന്തുണയോടെയാണ് കിഴക്കന്‍ പാകിസ്ഥാന്‍ ബംഗ്ലാദേശായി രൂപീകരിക്കപ്പെട്ടതെങ്കിലും ഹിന്ദുക്കളോടുള്ള വിരോധം ഈ രാജ്യത്ത് ആഴത്തില്‍ വേരോടുകയായിരുന്നു. ഇതിനു തെളിവാണ് ബംഗ്ലാദേശ് ഹിന്ദുജനസംഖ്യയില്‍ വന്നിട്ടുള്ള ഇടിവ്. ഭാരത വിഭജനകാലത്ത് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗത്തെ ഹിന്ദു ജനസംഖ്യ 30 ശതമാനമായിരുന്നു. ബംഗ്ലാദേശ് രൂപീകരണകാലത്ത് അത് 14 ശതമാനമായി കുറഞ്ഞു. 2022 ലെ സെന്‍സസ് പ്രകാരം ഹിന്ദുജനസംഖ്യ എട്ടു ശതമാനം മാത്രമാണ്. ഇക്കാര്യത്തിലും പാകിസ്ഥാന്റെ വഴിയിലൂടെയാണ് ബംഗ്ലാദേശും സഞ്ചരിക്കുന്നത്.

ഹൈന്ദവമായ പ്രതിഷേധം

യൂനുസ് സര്‍ക്കാര്‍ എതിര്‍പ്പിന്റെ കുന്തമുന തിരിച്ചുവച്ചിരിക്കുന്ന ഹരേകൃഷ്ണ പ്രസ്ഥാനമായ ഇസ്‌കോണിനു നേരെയാണ്. ഹിന്ദുക്കളെയും മറ്റ് മതന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്നതിനെതിരെ ശക്തമായി പ്രതികരിക്കുന്നതാണ് ഇതിനു കാരണം. അക്രമങ്ങളില്‍നിന്ന് സംരക്ഷണം തേടി ചിറ്റഗോങ്ങില്‍ വന്‍ പ്രതിഷേധം നടക്കുകയുണ്ടായി. ആയിരക്കണക്കിനാളുകളാണ് അതില്‍ പങ്കെടുത്തത്. ഹിന്ദുക്കളെ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും, ഭരണത്തില്‍ മിനിമം പ്രാതിനിധ്യം മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുവരുത്തണമെന്നുമുള്ള മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഈ പ്രകടനം. അടിച്ചമര്‍ത്തപ്പെടുകയും അക്രമണങ്ങള്‍ക്കിരയാവുകയും ചെയ്യുന്ന ഹിന്ദുക്കളുടെയും മറ്റും കഷ്ടപ്പാടുകളോട് ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാക്കള്‍ യാതൊരു അനുതാപവും കാണിക്കാത്തതിലുള്ള പ്രതിഷേധം തെരുവീഥികളില്‍ ആളിക്കത്തുകയുണ്ടായി. ഇതിന് നേതൃത്വം നല്‍കിയവരെ സര്‍ക്കാര്‍ അറസ്റ്റു ചെയ്തു. ഇവരെ വിട്ടയയ്‌ക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നു.

സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും മതന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയും രംഗത്തുവരുന്ന ഇസ്‌കോണ്‍ സംന്യാസിമാരെ ഇടക്കാല ഭരണകൂടം അറസ്റ്റു ചെയ്യുകയാണ്. ചിന്മയ് കൃഷ്ണദാസ് എന്ന സംന്യാസിയെ അറസ്റ്റു ചെയ്തതിനെതിരെ വന്‍ പ്രതിഷേധമുയരുന്നതിനിടെ ഇസ്‌കോണിന്റെ മറ്റൊരു സംന്യാസിയായ ശ്യാംദാസ് പ്രഭുവിനെയും അറസ്റ്റു ചെയ്തു. ചിന്മയ് കൃഷ്ണദാസിനെ ജയിലില്‍ സന്ദര്‍ശിച്ചതാണ് കാരണം. ഇസ്‌കോണിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും പലായനം ചെയ്യില്ലെന്ന് ഇസ്‌കോണ്‍ സംന്യാസിമാര്‍ പ്രഖ്യാപിച്ചതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഇസ്‌കോണ്‍ സംന്യാസിമാരെ അറസ്റ്റു ചെയ്താല്‍ ഇസ്ലാമിക മതമൗലികവാദികളെ പ്രീണിപ്പിക്കാനാവുമെന്നും ഇടക്കാല സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ആര്‍എസ്എസ് ഇടപെടലും ആഗോള പ്രതിഷേധവും

ഹിന്ദുക്കള്‍ക്കും മറ്റുമെതിരായ ആക്രമണങ്ങളുടെ തുടക്കത്തില്‍ തന്നെ അതിനെതിരെ നടപടിയെടുക്കണമെന്ന് ആര്‍എസ്എസ് അവിടുത്തെ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. ഹിന്ദുക്കള്‍ക്കെതിരായ ആസൂത്രിതമായ കൊലപാതകങ്ങളും കൊള്ളകളും സ്ത്രീകളോടുള്ള ഹീനമായ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിച്ച് നശിപ്പിക്കുന്നതിനെ അപലപിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ അതിക്രമങ്ങളില്‍ അന്താരാഷ്‌ട്ര സമൂഹം പ്രതികരിക്കണമെന്നും, പീഡിതരായ ജനവിഭാഗങ്ങളോട് ഐക്യം പ്രഖ്യാപിക്കണമെന്നും സര്‍കാര്യവാഹ് ആവശ്യപ്പെടുകയുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ച വിശ്വഹിന്ദു പരിഷത് പ്രതിനിധി സംഘം അക്രമികളായ മതമൗലികവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബംഗ്ലാദേശി സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും, അതിക്രമങ്ങള്‍ക്ക് ഇരയായവരെ സഹായിക്കാന്‍ ഹെല്‍പ് ലെയിന്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ നടത്തിയ സമാധാനപരമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഇസ്‌കോണ്‍ സംന്യാസി ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെടുകയുണ്ടായി.

ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരുടെയും ജീവന് സംരക്ഷണം നല്‍കണമെന്നും, അവരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും വിദേശ കാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തവെ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായി, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. അക്രമങ്ങളെ ബ്രിട്ടീഷ് പാര്‍ലമെന്റംഗം ബോബ് ബ്ലാക്ക്മാന്‍ അപലപിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രശ്നത്തിലിടപെടണമെന്നും ബ്ലാക്ക്മാന്‍ ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്കെതിരെ ലോകം അണിനിരക്കണമെന്ന് അമേരിക്കന്‍ ഗായിക ആവശ്യപ്പെടുകയുണ്ടായി.

ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും അതിനെതിരായ പ്രതിഷേധവും നടക്കുമ്പോള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ഭാരതത്തിലെ പ്രതിപക്ഷം. ഇവിടെ മതന്യൂനപക്ഷത്തിന്റെ വക്താക്കളായി മുറവിളി കൂട്ടുന്നവര്‍ ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളെ കാണാന്‍ കൂട്ടാക്കുന്നില്ല. കാരണം അവര്‍ ഹിന്ദുക്കളും ബുദ്ധമതാനുയായികളുമാണ്. വേട്ടക്കാരുടെ സ്ഥാനത്ത് ഇസ്ലാമിക മതമൗലികവാദികളായതിനാല്‍ ബംഗ്ലാദേശിലെ ക്രൈസ്തവരുടെ പീഡനങ്ങളും ഇക്കൂട്ടര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പലസ്തീനിലെയും ഗാസയിലെയും ലബനനിലേയും ഹമാസ്-ഹിസ്ബുള്ള ഭീകരര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്നവര്‍ ബംഗ്ലാദേശിലെ മതപീഡനങ്ങളെ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ഇങ്ങനെയൊന്ന് നമ്മുടെ അയല്‍രാജ്യത്ത് നടക്കുന്നുണ്ടെന്നുപോലും ഇക്കൂട്ടര്‍ ഭാവിക്കുന്നില്ല.

ബംഗ്ലാദേശില്‍ ഭാരതത്തിനും ഹിന്ദുക്കള്‍ക്കുമെതിരെ അമേരിക്കന്‍ സാമ്രാജ്യത്വശക്തിയും ഇസ്ലാമിക മതമൗലികവാദ-ജിഹാദികളും ഇടതുപക്ഷവും, ജോര്‍ജ് സോറസിനെപ്പോലുള്ള ചങ്ങാത്ത മുതലാളിത്ത ശക്തികളും ഒന്നിക്കുകയായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഭാരതത്തിലെ പ്രതിപക്ഷ നിശ്ശബ്ദതയും. ഭാരതത്തില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ ആഗോളതലത്തില്‍ ന്യൂനപക്ഷമാണ്. ഇതില്‍പ്പെടുന്ന ചെറിയൊരു വിഭാഗമാണ് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍. ഭാരത സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ച് നേടിക്കൊടുത്ത രാജ്യമാണ് ബംഗ്ലാദേശ്. അത് മറ്റൊരു പാകിസ്ഥാനായി മാറാതെ നോക്കാനുള്ള ബാധ്യത ഭാരതത്തിനും സമാധാനം ആഗ്രഹിക്കുന്ന മാനവ സമൂഹത്തിനുമുണ്ട്.

 

Tags: pakistanBangladesh#attackonBangladeshHindus#BangladeshHinduprotestISKCON Priest Chinmay Krishna Das
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു ; ഓപ്പറേഷൻ സിന്ദൂറിനിടെ വിവരം കൈമാറി ; പാക് ചാരൻ ഖാസിമിനെ കുടുക്കി ഇന്റലിജൻസ് ബ്യൂറോ

India

ഇനി വിചാരണയും അറസ്റ്റുമില്ല : ബംഗ്ലാദേശി , റോഹിംഗ്യൻ നുഴഞ്ഞു കയറ്റക്കാരെ തൽക്ഷണം മടക്കി അയക്കും ; ഓപ്പറേഷൻ പുഷ് ബാക്കുമായി കേന്ദ്രസർക്കാർ

India

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

World

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

India

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്സ് മരിച്ചു

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies