ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്.
കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതിനിടെ ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ഒമ്പതു പേര്‍ മരിച്ചു.
അടുത്ത മണിക്കൂറുകളില്‍ ഫിന്‍ജാല്‍ ശക്തി ക്ഷയിച്ച് ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറില്‍ 50 സെന്റിമീറ്ററിന് മുകളില്‍ മഴയാണ് പെയ്തത്.
വിവിധയിടങ്ങളിലായി നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം .
വൈദ്യുത വിതരണം അടക്കം പലയിടത്തും താറുമാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: