ന്യൂഡൽഹി : മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ജോണ്‍ ബ്രിട്ടാസിന്റെ കത്ത്. എൻ ഡി എയുടെ നേതൃത്വത്തിലുള്ള സഖ്യം വൻ വിജയം നേടിയതിന് പിന്നാലെയാണ് ബ്രിട്ടാസിന് ആശങ്ക ഉണ്ടെന്ന് കാട്ടി കത്ത് നൽകിയത്.
വോട്ടര്‍മാരുടെ എണ്ണം കൃത്യമായി കണക്കാക്കാനുള്ള മാര്‍ഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ വര്‍ദ്ധന ചരിത്രത്തിലാദ്യത്തെ സംഭവമാണ്.കണക്കുകളിലെ വ്യത്യാസം അന്വേഷിക്കണം .
നിശ്ചിത സമയം കഴിഞ്ഞ് പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന വോട്ടര്‍മാരുടെ ദൃശ്യങ്ങള്‍ പോലും പുറത്ത് വിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വസ്‌തുതാപരമായി യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല . ഇതേക്കുറിച്ച് പഠിക്കാന്‍ കമ്മീഷന്‍ ഒരു സമിതി രൂപീകരിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: