മുംബൈ: മഹാരാഷ്‌ട്ര കാവല്‍ മുഖ്യമന്ത്രിയായ ഏക് നാഥ് ഷിന്‍ഡെ ജന്മനാടായ സഠാരയില്‍ നിന്നും ഞായറാഴ്ച തിരിച്ചെത്തി. മഹായുതി മുന്നണിയുടെ മുഖ്യമന്ത്രി ആരെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മോദിയുടെയും അമിത് ഷായുടെയും തീരുമാനം അംഗീകരിക്കുമെന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. ഇതോടെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മഹായുതി സര്‍ക്കാരില്‍ നിന്നും ആര് മുഖ്യമന്ത്രിയാകും എന്ന പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നുറപ്പായി. അമിത് ഷായും മഹായുതി മുന്നണി നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പൊടുന്നനെയാണ് ഏക് നാഥ് ഷിന്‍ഡെ ജന്മാനാടായ സഠാരയിലേക്ക് തിരിച്ചത്. ഇത് പല അഭ്യൂഹങ്ങള്‍ക്കും കാരണമായി. മുഖ്യമന്ത്രി സ്ഥാനം ഷിന്‍ഡേയ്‌ക്ക് നല്‍കാത്തതിനാല്‍ പിണങ്ങിപ്പോയതാണെന്നും അദ്ദേഹം ശരത് പവാറിന്റെ എന്‍സിപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും ബിജെപിയെ ഒഴിച്ചുനിര്‍ത്തിയുള്ള മന്ത്രിസഭയ്‌ക്ക് രൂപം നല‍്കാന്‍ സാധ്യതയുണ്ടെന്നും ആഭ്യന്തരവകുപ്പ് ഷിന്‍ഡെയുടെ പാര്‍ട്ടിക്ക് നല്‍കാത്തതിനാല്‍ പിണങ്ങിപ്പോയതാണെന്നും ഒക്കെ പലവിധ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ആരോപണങ്ങളുടെയും മുനയൊടിച്ച് ഷിന്‍ഡേ എത്തി.
വലിയ അഭിപ്രായഭിന്നതകളൊന്നും ഷിന്‍ഡെ വാര്‍ത്താലേഖകരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രകടിപ്പിച്ചില്ല. മിക്കവാറും ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഡിസംബര്‍ അഞ്ചിന് സത്യപ്രതിജ്ഞയുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപി നേതാവ് അജിത് പവാറും ഇതേ സുചന നല്‍കിയിരുന്നു.
ഇതോടെ ഏക് നാഥ് ഷിന്‍ഡേയെ ചുറ്റിപ്പറ്റി ശരത് പവാറും ഉദ്ധവ് താക്കറെയും കോണ്‍ഗ്രസും സ്വപ്നം കണ്ടതൊന്നും നടക്കാന്‍ പോകുന്നില്ല. തീര്‍ച്ചയായും മഹാരാഷ്‌ട്ര വീണ്ടും മഹായുതി സര്‍ക്കാര്‍ ഭരിയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: