ചെന്നൈ: തമിഴകത്തില്‍ സനാതനധര്‍മ്മം കാക്കാന്‍ അണ്ണാമലൈ വീണ്ടും തിരിച്ചെത്തി. ബിജെപി തമിഴ്നാട് അധ്യക്ഷനായിരുന്ന അണ്ണാമലൈ യുകെയിലെ പഠനത്തിന് ശേഷമാണ് തമിഴ്നാട്ടില്‍ മടങ്ങിയെത്തിയത്.
ഞായറാഴ്ച ചെന്നൈയില്‍ വിമാനമിറങ്ങിയ അണ്ണാമലൈയ്ക്ക് വന്‍ സ്വീകരണമായിരുന്നു. ഇനി സനാതനധര്‍മ്മം കാക്കാനും ദ്രാവിഡ രാഷ്ട്രീയത്തില്‍ വിള്ളലുണ്ടാക്കാനും അണ്ണാമലൈ തമിഴ്നാട്ടില്‍ തന്നെ ഉണ്ടാകും.
ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് അണ്ണാമലൈ യുകെയില്‍ ഉപരിപഠനത്തിന് പോയത്. മൂന്നു മാസത്തെ ഉപരിപഠനം കഴിഞ്ഞാണ് തിരിച്ചെത്തിയത്. ഇക്കാലത്താണ് തമിഴ് നടന് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. വിജയിന്റെ രാഷ്ട്രീയം നിരീക്ഷിച്ചുവരികയാണെന്നും അണ്ണാമലൈ പറഞ്ഞു. വിദേശത്തെ പഠനകാലത്ത് ദൂരെ നിന്ന് ഇന്ത്യയെ വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍ നോക്കിക്കാണാന്‍ കഴിഞ്ഞെന്നും അണ്ണാമലൈ പറഞ്ഞു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ എങ്ങിനെയാണ് ഇന്ത്യയെ നോക്കിക്കാണുന്നതെന്നും മനസ്സിലാക്കാന്‍ സാധിച്ചുവെന്നും അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: