മുംബൈ: ശരത് പവാര്‍ ബെര്‍മുഡ ട്രയാംഗിള്‍ ആണെന്ന് മറാടി ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍. ആരെങ്കിലും അതിനടുത്തേക്ക് വന്നാല്‍ തന്നെ അപ്രത്യക്ഷമാകുമെന്നും ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍ പറഞ്ഞു.
ശരത് പവാറുമായിസഖ്യമുണ്ടാക്കുന്ന പാര്‍ട്ടിക്കാര്‍ എല്ലാം അപ്രത്യക്ഷമാകുമെന്നും ഭാവു തോര്‍സെകര്‍ കുറ്റപ്പെടുത്തി. ബെര്‍മുഡ ട്രയാംഗിളില്‍പെട്ടുപോകുന്ന വിമാനമോ, കപ്പോല പോലെയാകും അവരുടെ സ്ഥിതി.-ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍ കുറ്റപ്പെടുത്തി.
എന്താണ് ബെര്‍മുഡ ട്രയാംഗിള്‍?
ഉത്തര അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം അഥവാ ബെർമുഡ ട്രയാംഗിൾ (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ബെര്‍മുഡ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന കടല്‍പ്പരപ്പ്. ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്. ഇവിടെ എത്തുന്ന കപ്പലുകളും വിമാനങ്ങളും മുങ്ങിക്കപ്പലുകളും നിഗൂഢസാഹചര്യങ്ങളിൽ അപ്രത്യക്ഷമാവുകയാണ് പതിവ്. ഈ ബെര്‍മുഡ ട്രയാംഗിള്‍ പോലെയാണ് ശരത് പവാറനെന്നാണ് മറാഠ ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍ പറയുന്നത്.
ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ ശിവസേന തകര്‍ന്ന സാഹചര്യത്തിലാണ് ഭാവു തോര്‍സെകറുടെ ഈ പരിഹാസം. ശരത് പവാറുമായി കൂട്ടുകൂടിയ ശേഷം ഉദ്ധവ് താക്കറെയുടെ ശിവസേന ഒന്നുമല്ലാതായി എന്നാണ് ഭാവു തോര്‍സെകറുടെ കുറ്റപ്പെടുത്തല്‍.ഇക്കുറി മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 20 സീറ്റുകളില്‍ മാത്രമാണ് ഉദ്ധവ് താക്കറെയുടെ ശിവസേന വിജയിച്ചത്. 2019ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 56 സീറ്റുകളില്‍ വിജയിച്ച സ്ഥാനത്താണിത്. പാര്‍ട്ടി വല്ലാതെ ദുര്‍ബലമായിത്തുടങ്ങിയെന്ന തിരിച്ചറിവ് ഉണ്ടായതോടെ ഉദ്ധവ് താക്കറെ മഹാ വികാസ് അഘാഡിയില്‍ നിന്നും പുറത്തുപോവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: