കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. അർധരാത്രി ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഗോഡൗണിൽ രണ്ട് ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായി കത്തിനശിച്ചു.
അപകടത്തിൽ സമീപത്തുള്ള വീടും, കടകളും, പാർക്കിങ് ഏരിയയിലെ വാഹനങ്ങളും കത്തി നശിച്ചു. അഗ്നിശമന സേനയും പോലീസും ചേർന്ന് മണിക്കൂറുകൾ സമയമെടുത്താണ് തീയണച്ചത്. ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെ അഗ്നി ശമന സേന രക്ഷപ്പെടുത്തി. സമീപത്തുള്ള വീട്ടുകാരെ പോലീസ് ഒഴിപ്പിച്ചു. സൗത്ത് റെയിൽവേ പാലത്തിന് അടുത്തായതിനാൽ ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. രണ്ടു മണിക്കൂറിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.
ഗോഡൗണിന്റെ പിൻവശത്ത് നിന്നാണ് തീ പടർന്നതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൊച്ചി എസിപി രാജ്കുമാർ പറഞ്ഞു. തീ പൂർണമായി അണച്ചെങ്കിലും കനത്ത പുക ഉയരുന്നുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പ്ലാസ്റ്റിക് അടക്കമുള്ള ആക്രി സാധനങ്ങൾ നീക്കി തീ പൂർണമായി അണക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഗോഡൗണിന്റെ വാതിൽ തകർത്താണ് അഗ്നിശമനസേന ഉദ്യോഗസ്ഥർ ഉള്ളിൽ കയറിയത്.
നെടുമ്പാശേരിയില്‍ വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലില്‍ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാര്‍ പൂര്‍ണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗീകമായും കത്തിനശിച്ചു. ഹോട്ടല്‍ മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: