തിരുവല്ല: രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവച്ച സിപിഎം തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത്. പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഡോ. തോമസ് ഐസക്കിനെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. വിമര്‍ശനങ്ങള്‍ ചര്‍ച്ച ആകാതെയിരിക്കാന്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഇടപെട്ട് പ്രതിനിധികളില്‍ നിന്ന് തിരികെ വാങ്ങിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.
രണ്ട് പീഡനക്കേസുകളില്‍ ഒന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് സി.സി. സജിമോന്റെ പേരില്‍ പാര്‍ട്ടി രണ്ട് തട്ടിലാണ്. സജിമോനെ പിന്തുണച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്.
സജിമോനെതിരെ നടപടിയെടുത്തതിന് മുന്‍ ഏരിയ സെക്രട്ടറിയും ഒരുവിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തിന് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തെന്നും നടപടിയെടുക്കാന്‍ തീരുമാനമെടുത്ത കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയെന്നും ഐസക്കിനെ തോല്‍പ്പിക്കാന്‍ വ്യാപകമായി പ്രവര്‍ത്തിച്ചുവെന്നുമുള്ള ഗുരുതര പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍.
റിപ്പോര്‍ട്ട് തിരികെ വാങ്ങിയതിന് പിന്നാലെ സജിമോനെ പിന്തുണയ്ക്കുന്നവരെ ഒഴിവാക്കി പുതിയ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളി വരെ എത്തിയപ്പോഴാണ് സമ്മേളനം നിര്‍ത്തിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: