മാവേലിക്കര: അഹന്ത, ആഡംബരം, ഉപഭോഗ സംസ്കാരം എന്നിവ വര്‍ധിക്കുന്നതുകൊണ്ട് സമൂഹത്തില്‍ മൂല്യച്യുതി ഉണ്ടാകുമെന്നും സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സമാജത്തില്‍ ധര്‍മ്മം പരിപാലിക്കപ്പെടുമെന്നും പത്തനംതിട്ട കല്ലറകടവ് ശാന്താനന്ദമഠം ഋഷിജ്ഞാന സാധനാലയം സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠാനന്ദഗിരി. മഹിളാ ഐക്യവേദി 11-ാം സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരന്നു സ്വാമിനി.
സ്ത്രീകള്‍ പ്രകൃതിശക്തിയാണ്. സര്‍വതിനേയും ഒന്നായികാണാനും സംരക്ഷിക്കാനും സ്ത്രീകള്‍ക്ക് മാത്രമേ സാധിക്കൂയെന്നും സ്വാമിനി പറഞ്ഞു.
സംസ്ഥാന രക്ഷാധികാരി പ്രൊഫ. ദേവകി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി. ഉഷാദേവി, സംസ്ഥാന വൈസ് പ്രസിഡന്റ് രത്ന എസ്. ഉണ്ണിത്താന് എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 10ന് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തില്‍ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ അധ്യക്ഷയാകും നടി ശ്രുതി ബാല ഉദ്ഘാടനം നിര്‍വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി. ബാബു മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: