Kerala

ക്രിസ്മസ് സ്‌പെഷല്‍; ഊട്ടിയിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍

Published by

കോയമ്പത്തൂര്‍: ക്രിസ്മസ്, പുതുവത്സര സീസണ്‍ പ്രമാണിച്ച് ഊട്ടിയിലേക്ക് റെയില്‍വേയുടെ സ്‌പെഷല്‍ സര്‍വീസുകള്‍. മേട്ടുപ്പാളയത്തിനും ഊട്ടിക്കുമിടയിലാണ് റെയില്‍വേയുടെ സ്‌പെഷല്‍ സര്‍വീസുകള്‍.

എല്ലാ ദിവസവും മേട്ടുപ്പാളയത്ത് നിന്ന് രാവിലെ 7.10ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 12ന് ഊട്ടിയിലെത്തുന്ന ഈ സര്‍വീസ് എല്ലാ വര്‍ഷവും വേനല്‍, ക്രിസ്മസ്, ന്യൂ ഇയര്‍ സമയങ്ങളില്‍ പ്രത്യേക ഷെഡ്യൂള്‍ നടത്താറുണ്ട്. ഇത്തവണയും മേട്ടുപ്പാളയം-ഊട്ടി, ഊട്ടി-മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ പ്രത്യേക ഹില്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് സേലം റെയില്‍വേ ഡിവിഷണല്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

ഡിസംബര്‍ 25, 27, 29, 31 തീയതികളില്‍ കോയമ്പത്തൂരിലെ മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് പ്രത്യേക ഹില്‍ ട്രെയിന്‍ സര്‍വീസ് നടത്തും. മേട്ടുപ്പാളയത്ത് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 2.25ന് ഊട്ടിയിലെത്തും. അതുപോലെ 26, 28, 30, ജനുവരി 1 തീയതികളില്‍ ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയത്തേക്ക് പ്രത്യേക ഹില്‍ ട്രെയിനുമുണ്ടാകും. ഊട്ടിയില്‍ നിന്ന് രാവിലെ 11.25ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.20ന് മേട്ടുപ്പാളയത്തെത്തും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by